ഇന്ത്യ എന്തിനു പുറംലോകത്ത് പോലും നിരവധി ആരാധകരുള്ള നടിയാണ് വിദ്യ ബാലൻ. ഹിന്ദി, ബംഗാളി, മലയാളം എന്നീ ഭാഷകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രി ആണു് വിദ്യ ബാലൻ. പാലക്കാട് ജില്ലയിലെ പുത്തൂർ പൂതംകുറിശ്ശിയിലെ ഒരു അയ്യർ കുടുംബത്തിലാണ് വിദ്യ ബാലൻ ജനിച്ചത്. മുംബൈയിലെ ചെമ്പൂരിലെ സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ലോകമെമ്പാടും അറിയുന്ന ഒരു നടി മലയാളി ആണെന്നുള്ള അഭിമാനം വലുത് തന്നെയാണ്. സിനിമയിലെ തന്നെ ബോൾഡ് ആയിട്ടുള്ള സ്ത്രീ കഥാപാത്രത്തെ ചെയ്ത നടിയുടെ ദുരനുഭവമാണ് തുറന്നു പറഞ്ഞത്.
സിനിമയുടെ തുടക്ക കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് വിദ്യാ ബാലൻ. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നാണ് താൻ വന്നത് എന്നും സിനിമയിലെ കാര്യങ്ങൾ ഒക്കെ തന്നെ പറഞ്ഞു താരം ആരും ഇല്ലായിരുന്നു എന്നുമാണ് നടി വിദ്യാബാലൻ പറയുന്നത്. എന്റെ വണ്ണം ഒരു ദേശീയ പ്രശ്നമായി മാറി. മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന എന്റെ ശരീരഭാരം എന്നെ അലട്ടാത്ത ഒരു ഘട്ടത്തിലാണ് ഞാനിപ്പോഴെന്ന് എനിക്ക് പറയാനാവില്ല. പക്ഷേ ഞാനേറെ മുന്നോട്ട് പോയിക്കഴിഞ്ഞു എന്നാണ് അഭിമാനത്തോടെ നടി പറയുന്നത്. .ഞാന്‍ എന്റെ ശരീരത്തെ സ്‌നേഹിക്കാന്‍ തുടങ്ങിയത് മുതല്‍ മാറ്റം പ്രകടമായി തുടങ്ങി. അപ്പോള്‍ മുതല്‍ ഞാന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യയായി എന്നും വിദ്യ അഭിമുഖത്തിൽ പറയുന്നു. കേരളവുമായി അടുത്ത ബന്ധമുള്ള വിദ്യയ്ക്ക് മലയാള സിനിമയിൽ ചുവട് ഉറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല എന്നും വിദ്യ ബാലൻ കൂട്ടിച്ചേർത്തിരുന്നു.
മ്യൂസിക് വീഡിയോകളിലും, സംഗീത നാടകങ്ങളിലും അഭിനയിച്ചുകൊണ്ടാണ് വിദ്യ ബാലൻ തന്റെ കലാ ജീവിതം ആരംഭിക്കുന്നത്. 1995-ൽ ഹം പാഞ്ച് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് വിദ്യയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. വിദ്യ സിനിമയിൽ ആദ്യമായി അഭിനയിച്ചത് ഒരു ബംഗാളി സിനിമയിലാണ്. “പരിണീത” എന്ന സിനിമയാണ് വിദ്യ ബാലന്റെ ആദ്യത്തെ ഹിന്ദി സിനിമ. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം അവർക്ക് ലഭിക്കുകയുണ്ടായി. കൂടാതെ 2014-ൽ പത്മശ്രീ പുരസ്കാരവും ഇവർക്കു ലഭിച്ചു.