Latest News

പുതിയ ചിത്രം ഛാവയുടെ ആക്ഷന്‍ ചിത്രീകരണത്തിനിടെ അപകടം; പരിക്കേറ്റതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് വിക്കി കൗശല്‍

Malayalilife
 പുതിയ ചിത്രം ഛാവയുടെ ആക്ഷന്‍ ചിത്രീകരണത്തിനിടെ അപകടം; പരിക്കേറ്റതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് വിക്കി കൗശല്‍

ബോളിവുഡ് താരം വിക്കി കൗശലിന് ഷൂട്ടിംഗിനിടെ പരിക്ക്. 'ഛാവ' എന്ന സിനിമയ്ക്ക് വേണ്ടി ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വീഴ്ച്ചയില്‍ താരത്തിന്റെ ഇടതുകൈയ്ക്ക് ഒടിവ് സംഭവിക്കുകയും പ്ലാസ്റ്ററിടുകയും ചെയ്തു. 

കൈയ്ക്കുണ്ടായ പരിക്കിനെ തുടര്‍ന്ന് വിക്കി കൗശല്‍ ഷൂട്ടിങ്ങില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഭേദമാകുമെന്നും അതിന് ശേഷം വിക്കിയുടെ ഭാഗം ഷൂട്ടിങ് പു:നരാരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. 

ഛാവയില്‍ രശ്മിക മന്ദാനയാണ് നായികായാകുന്നത്. ചിത്രത്തില്‍ രശ്മികയുടെ ഭാഗം ഷൂട്ട് പൂര്‍ത്തിയായതായി നടി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ കുറിച്ചിരുന്നു. വിക്കിയുമൊത്തുള്ള മികച്ച ഷൂട്ടിങ് അനുഭവങ്ങളെ കുറിച്ചും നടി എഴുതി.ലക്ഷ്മണ്‍ ഉതേകറിന്റെ ആക്ഷന്‍ പീരീഡ് ചിത്രമാണ് ഛാവ. ഛത്രപതി ശിവാജി മഹാരാജിന്റെ മകന്‍ ഛത്രപതി സംഭാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ഛാവ. സംഭാജി മഹാരാജായാണ് വിക്കി കൗശല്‍ അഭിനയിക്കുന്നത്.

vicky kaushal injury

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES