Latest News

ഛത്രപതി സംഭാജിയായി തിളങ്ങാന്‍ വിക്കി കൗശല്‍; 'ഛാവ' ടീസര്‍ പുറത്ത്

Malayalilife
 ഛത്രപതി സംഭാജിയായി തിളങ്ങാന്‍ വിക്കി കൗശല്‍; 'ഛാവ' ടീസര്‍ പുറത്ത്

ബാഡ് ന്യൂസിന്റെ വിജയത്തിന് ശേഷം ഛാവ എന്ന ചിത്രത്തില്‍ ഇതിഹാസ മറാത്ത യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജായി വിക്കി കൗശല്‍ ബിഗ് സ്‌ക്രീനിലേക്ക്. ലക്ഷ്മണ്‍ ഉടേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര് പുറത്തിറക്കി. ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. യുദ്ധക്കളത്തില്‍ ഏകനായി പോരടിക്കുന്ന ഛത്രപതി സംഭാജി മഹാരാജായി വിക്കിയെ ടീസറില്‍ കാണാം.

ഒരു നദീതീരത്തെ കോട്ടയ്ക്ക് പുറത്ത് നടക്കുന്ന തീവ്രമായ യുദ്ധ രംഗത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് സ്‌ക്രീനില്‍ വിക്കി യുദ്ധ കവചം ധരിച്ച് കുതിരപ്പുറത്ത് കുതിക്കുന്നത് കാണാം.ഈ സമയത്ത് ''ഞങ്ങള്‍ ഛത്രപതി ശിവജി മഹാരാജിനെ സിംഹമെന്നും ഛാവയെ സിംഹകുട്ടിയെന്നും വിളിക്കുന്നു'' എന്ന വോയ്‌സ് ഓവര്‍ കേള്‍ക്കാം.

തുടര്‍ന്നുള്ള ദൃശ്യങ്ങളില്‍ ശത്രുകളുടെ വലിയൊരു സംഘത്തിനോട് പോരാടുകയാണ്. ടീസറില്‍ അക്ഷയ് ഖന്നയുടെ ലുക്കും വെളിപ്പെട്ടിട്ടുണ്ട്, ഈ ചിത്രത്തില്‍ അദ്ദേഹം ഔറംഗസേബായാണ് പ്രത്യക്ഷപ്പെടുന്നത്. വിക്കിയുടെ ഛത്രപതി സംഭാജി മഹാരാജ് ഒരു സിംഹാസനത്തില്‍ ഗംഭീരമായി ഇരിക്കുന്നതോടെയാണ് ടീസര്‍ അവസാനിക്കുന്നത്.

തിങ്കളാഴ്ച നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. വിക്കിയുടെ കഥാപാത്രം ശത്രുക്കളാല്‍ ചുറ്റപ്പെട്ട നിലയിലാണ്.മഡോക്ക് ഫിലിംസിന്റെ ബാനറില്‍ സ്ട്രീ 2 നിര്‍മ്മാതാവ് ദിനേശ് വിജനാണ് ഛാവ നിര്‍മ്മിക്കുന്നത്. ഓസ്‌കാര്‍ ജേതാവായ സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാനാണ് ഈ ചരിത്ര സിനിമയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. വിക്കി കൗശല്‍, അക്ഷയ് ഖന്ന, രശ്മിക മന്ദാന എന്നിവര്‍ക്കൊപ്പം അശുതോഷ് റാണ, ദിവ്യ ദത്ത, സുനില്‍ ഷെട്ടി എന്നിവരും ചിത്രത്തിലുണ്ട്. ഛാവ ഡിസംബര്‍ 6ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

CHHAAVA Official teaser Release time

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES