Latest News

വെട്രിമാരനുമായി പ്രണയത്തിലാണെന്നും വിവാഹം കഴിച്ചാല്‍ അവനെ മാത്രമെ വിവാഹം കഴിക്കൂവെന്നും കത്ത് എഴുതി; ഇതിന് പിന്നാലെ അച്ഛന്‍ മിണ്ടാതെയായി; പത്ത് വര്‍ഷം കാത്തിരുന്നു; കല്ല്യാണം ഉറപ്പിച്ചതിന് ശേഷം വീണ്ടും മുടങ്ങി; സംവിധായകന്‍ വെട്രിമാരന്റെയും ആരതിയുടെയും പ്രണയകഥ ഇങ്ങനെ

Malayalilife
 വെട്രിമാരനുമായി പ്രണയത്തിലാണെന്നും വിവാഹം കഴിച്ചാല്‍ അവനെ മാത്രമെ വിവാഹം കഴിക്കൂവെന്നും കത്ത് എഴുതി; ഇതിന് പിന്നാലെ അച്ഛന്‍ മിണ്ടാതെയായി; പത്ത് വര്‍ഷം കാത്തിരുന്നു; കല്ല്യാണം ഉറപ്പിച്ചതിന് ശേഷം വീണ്ടും മുടങ്ങി; സംവിധായകന്‍ വെട്രിമാരന്റെയും ആരതിയുടെയും പ്രണയകഥ ഇങ്ങനെ

ഇന്ത്യന്‍ സിനിമയില്‍ ആമുഖങ്ങള്‍ ആവശ്യമില്ലാത്ത സംവിധായകനാണ് വെട്രിമാരന്‍. നാല്‍പ്പത്തിയെട്ടുകാരനായ വെട്രിമാരന്‍ ഇന്ത്യന്‍ സിനിമയില്‍ ഒരു സ്ഥാനമുണ്ടാക്കിയെടുത്തത് ചുരങ്ങിയ കാലയളവിലാണ്.സംവിധാനം ചെയ്തത് വെറും 6 സിനിമകള്‍. അതില്‍ തന്നെ 5 തവണ ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. തന്റെ രാഷ്ട്രീയം കൃത്യമായി സിനിമകളിലൂടെ സംസാരിക്കുന്ന സംവിധായകന്‍ കൂടിയാണ് വെട്രിമാരന്‍.

ഒരുപാട് നാളത്തെ പ്രണയത്തിനും കാത്തിരിപ്പിനും ഒടുവിലാണ് വെട്രിമാരന്‍ ആരതിയെ വിവാഹം ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയില്‍ വരുന്നതിന് മുന്‍പ് വെട്രിമാരന്‍ എത്രത്തോളം ബുദ്ധിമുട്ടിയിട്ടുണ്ടെന്നും തങ്ങളുടെ പ്രണയകാലത്തെ കുറിച്ചും മറ്റും ഓര്‍ത്തെടുക്കുകയാണ് വെട്രിമാരന്റെ ജീവിതപങ്കാളി ആരതി.

വെട്രിമാരനുമായുള്ള പ്രണയം വീട്ടില്‍ അറിഞ്ഞതിന് ശേഷം വിവാഹത്തിന് ഒരിക്കലും സമ്മതിച്ചിരുന്നില്ല എന്നാണ് ആരതി പറയുന്നത്. കൂടാതെ ആദ്യ സിനിമ ഇറങ്ങുന്നതുവരെ കാത്തിരിക്കാന്‍ സമ്മതമാണോ എന്നാണ് അക്കാലത്ത് വെട്രിമാരന്‍ ചോദിച്ചിരുന്നത് എന്നും ആരതി ഒരത്തെടുക്കുന്നു.

''1997ലാണ് സിനിമ എടുക്കാന്‍ പോവുകയാണെന്നും കാത്തിരിക്കേണ്ടി വരുമെന്നും വെട്രിമാരന്‍ പറഞ്ഞത്. അന്ന് ഒരു സിനിമ ചെയ്യാന്‍ ഇത്ര ബുദ്ധിമുട്ടുമെന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് സിനിമ എന്നാല്‍ രജിനിയുടെയും കമലിന്റെയും സിനിമകള്‍ മാത്രമെ അറിയൂ.

എനിക്ക് കമലിനെ വളരെ ഇഷ്ടമാണ്. സംവിധായകരെ പരിചയപ്പെടാനും അടുത്തറിയാനും തുടങ്ങിയ ശേഷമാണ് ഞാന്‍ സിനിമകള്‍ കാണാന്‍ തുടങ്ങിയത്. പക്ഷെ വെട്രിമാരനെയേ വിവാഹം കഴിക്കുവെന്ന കാര്യത്തില്‍ ഞാന്‍ ഉറച്ചുനിന്നു. ഒരാള്‍ക്ക് വേണ്ടി എട്ട് വര്‍ഷവും 10 വര്‍ഷവും കാത്തിരിക്കുന്നത് വലിയ കാര്യമല്ല.

പ്രണയത്തിലായിരുന്നപ്പോള്‍ ഇടയ്ക്ക് ഞങ്ങള്‍ കണ്ടുമുട്ടും. അതിനുശേഷം വെട്രിമാരന്‍ വീട്ടിലേക്ക് പോകും. എന്നെ സംബന്ധിച്ചിടത്തോളം ഒരാളുമായി ലിവിങ് റിലേഷനില്‍ ആയിരിക്കുന്നതിനേക്കാള്‍ എളുപ്പമാണ് ഒരാള്‍ക്കായി ദീര്‍ഘനാളുകള്‍ കാത്തിരിക്കുന്നത്. ഞങ്ങള്‍ ഒരുമിച്ചായിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. ഒരുമിച്ചിരിക്കുമ്പോള്‍ മാത്രമാണ് ഒരുപാട് പ്രശ്നങ്ങളും വഴക്കുകളും മറ്റും വരുന്നത്.

ജീവിതം നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് എല്ലാം. അദ്ദേഹത്തിന് വേണ്ടി ഞാന്‍ കാത്തിരിക്കുന്ന സമയത്ത് എന്റെ വീട്ടില്‍ കല്യാണ ആലോചനയുടെ ബഹളമായിരുന്നു. അന്ന് വീട്ടില്‍ പ്രണയം പറയാനുള്ള ധൈര്യം ഇല്ലായിരുന്നു. എന്നാല്‍ ഞാന്‍ വെട്രിമാരനുമായി പ്രണയത്തിലാണെന്നും വിവാഹം കഴിച്ചാല്‍ അവനെ മാത്രമെ വിവാഹം കഴിക്കൂവെന്നും കത്ത് എഴുതി വീട്ടില്‍ കൊടുത്തു.

അതിനുശേഷം ഏകദേശം ഒന്നര വര്‍ഷം അച്ഛന്‍ എന്നോട് മിണ്ടിയില്ല. എന്നിട്ടും ഞാന്‍ വെട്രിമാരനെ മാത്രമെ വിവാഹം കഴിക്കൂവെന്ന കാര്യത്തില്‍ ഉറച്ചുനിന്നു. ഇതിന് ശേഷമാണ് വെട്രിമാരന് സിനിമ ചെയ്യാന്‍ അവസരം ലഭിച്ചത്. അവര്‍ 10000 രൂപ അദ്ദേഹത്തിന് മുന്‍കൂറായി നല്‍കിയിരുന്നു. ആദ്യം കിട്ടിയ പ്രതിഫലവുമായി വെട്രിമാരന്‍ എന്റെ അടുത്തേക്കാണ് വന്നത്. ഇതേ തുടര്‍ന്ന് ഞാന്‍ വീട്ടില്‍ വീണ്ടും വെട്രിമാരന്റെ കാര്യം സംസാരിച്ചു.

കല്യാണത്തിന്റെ ഒരുക്കങ്ങള്‍ അതോടെ ആരംഭിച്ചു. എന്നാല്‍ അദ്ദേഹം സംവിധാനം ചെയ്യാനിരുന്ന ചിത്രം ഉപേക്ഷിക്കുന്നതായി പ്രഖ്യാപനം വന്നു. അതോടെ വിവാഹം നിര്‍ത്തിവെക്കാമെന്ന് വെട്രിമാരന്‍ പറഞ്ഞു. ഞാനും സമ്മതിച്ചു. പിന്നെയാണ് വിവാഹം നടന്നത്.'' എന്നാണ് തങ്ങളുടെ പ്രണയത്തെ കുറിച്ച് ആരതി ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

vetrimaaran wife open up about life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES