ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തായ മിനിസ്‌ക്രീന്‍ താരം വീണ നായര്‍ നായികയാകുന്നു. താരത്തിന് സിനിമയിലേക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്ന് നല്‍കിയിത് ബിഗ് ബോസ് മല്‍സരാര്‍ഥി എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ തിരിച്ചറിഞ്ഞതോടെയായിരുന്നു എന്നും വീണ പറയുന്നു. ബിഗ് ബോസ് ഹൗസില്‍ നിന്ന് ഉണ്ടായ അനുഭവത്തെ കുറിച്ച് നടി ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞപ്പോഴാണ് വീണ ഇക്കാര്യത്തെ കുറിച്ചും പറഞ്ഞത്.
എന്നാല്‍ നായികയായി എത്തുന്ന സിനിമയുമായി ബന്ധപ്പെട്ടുളള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഷോയ്ക്കകത്ത് തന്റെ കരച്ചില്‍ പരിഹസിച്ച് കൊ്ണ്ട് നിരവധി ട്രോളുകള്‍ വന്നിരുന്നത് കണ്ടെന്നും അതോടൊപ്പം അവയെല്ലാം ആസ്വദിച്ചെന്നും വീണ അഭിപ്രായപ്പെട്ടു. കൂട്ടായ തീരുമാനങ്ങള്‍ക്ക് ഒപ്പം ബിഗ് ബോസ് ഹൗസില്‍ നിന്നതായിരുന്നു പറ്റിയ പിഴവ്. അതേസമയം കോടതി ടാസ്‌കില്‍ കളളം പറഞ്ഞിട്ടുണ്ടെന്നും തങ്ങള്‍ക്ക് ഒപ്പം നിന്നിരുന്ന എല്ലാവരുടെയും കേസില്‍ അവര്‍ക്ക് അനുകൂലമായി തന്നെ നി്ന്നിരുന്നു എന്നും താരം പറഞ്ഞു.
ഗെയിം ആയിരുന്നും ഇത് എന്നും എന്നാല്‍ ഇടയ്ക്ക് ബന്ധങ്ങള്‍ക്ക് പ്രധാന്യം നല്‍കിയതായിരുന്നു പല ഇമോഷന്‍ രംഗങ്ങള്‍ക്കും കാരണമായി മാറിയത്് എന്നും വീണ വ്യക്തമാക്കുന്നു.