Latest News

ഞങ്ങള്‍ രണ്ടുപേരും ഹാപ്പി ആയിട്ട് വേര്‍പിരിഞ്ഞ് ജീവിക്കുന്നു; രണ്ടു വര്‍ഷമായിട്ട് ഞാന്‍ കൊച്ചിയില്‍; മകന്റെ കാര്യങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് നോക്കുന്നത്; ഡിവോഴ്‌സായിട്ടില്ലെങ്കിലും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് വെളിപ്പെടുത്തി നടി വീണ നായര്‍

Malayalilife
topbanner
ഞങ്ങള്‍ രണ്ടുപേരും ഹാപ്പി ആയിട്ട് വേര്‍പിരിഞ്ഞ് ജീവിക്കുന്നു; രണ്ടു വര്‍ഷമായിട്ട് ഞാന്‍ കൊച്ചിയില്‍; മകന്റെ കാര്യങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് നോക്കുന്നത്; ഡിവോഴ്‌സായിട്ടില്ലെങ്കിലും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് വെളിപ്പെടുത്തി നടി വീണ നായര്‍

മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് വീണ നായര്‍. സീരിയലിന് പുറമെ സിനിമയിലും വീണ കയ്യടിനേടിയിട്ടുണ്ട്. അടുത്തിടെ ഭര്‍ത്താവ് ആര്‍ ജെ അമനുമായി വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യം ചര്‍ച്ചയായതോടെ തങ്ങള്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നത് എന്നാല്‍ വിവാഹമോചനം നേടിയിട്ടില്ലെന്നും അമന്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് വീണ. 

തങ്ങള്‍ രണ്ടു വര്‍ഷമായി വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്നും എന്നാല്‍ വിവാഹമോചനത്തിലേക്ക് എത്തിയിട്ടില്ലെന്നും വീണ പറഞ്ഞു. എന്റെ കൂടെ ഏഴ്, എട്ട് വര്‍ഷം ഒരുമിച്ച് ഉണ്ടായിരുന്ന ആളാണ്. പെട്ടെന്ന് ഒരിക്കലും നമ്മുക്ക് അതില്‍ നിന്ന് വിട്ട് പോരാന്‍ പറ്റില്ലെന്നും വീണ പറയുന്നു. 

ആരും പ്രണയിക്കുന്നതോ വിവാഹം കഴിക്കുന്നതോ ഡിവോഴ്സ് ആകാന്‍ വേണ്ടിയല്ല. പക്ഷേ സാഹചര്യങ്ങള്‍ കൊണ്ടോ എന്തെങ്കിലും പ്രശ്നങ്ങള്‍ കാരണമോ, മുന്നോട്ട് പോകാന്‍ നമുക്ക് തീരെ പറ്റുന്നില്ല എന്ന് തോന്നിയാല്‍ നമ്മള്‍ പതിയെ അതില്‍ നിന്ന് ഇറങ്ങി പോരുന്നതാണ് നല്ലതെന്ന് വീണ പറയുന്നു. ഒരു ചായ കുടിച്ച് പിരിയുന്നത് പോലെ അല്ല. അങ്ങനെ പറ്റില്ല. എന്റെ കൂടെ ഏഴ്, എട്ട് വര്‍ഷം ഒരുമിച്ച് ഉണ്ടായിരുന്ന ആളാണ്. പെട്ടെന്ന് ഒരിക്കലും നമ്മുക്ക് അതില്‍ നിന്ന് വിട്ട് പോരാന്‍ പറ്റില്ല. ഒരുപാട് സമയമെടുക്കും. 

ഞാന്‍ നാളെ ഒരു പ്രണയത്തില്‍ ആയാലോ വിവാഹം കഴിച്ചാലോ കൂടി മറക്കാന്‍ പറ്റാത്ത ഒന്നാണത്. കാരണം എന്റെ കുഞ്ഞിന്റെ അച്ഛനാണ് അത്. ആ സ്ഥാനം ഞാന്‍ എന്ത് ചെയ്താലും മാറ്റാന്‍ പറ്റില്ല. എന്റെ അമ്പാടിയുടെ അച്ഛന്‍ ആര്‍ ജെ അമന്‍ എന്ന വ്യക്തി തന്നെയാണ്. ഞങ്ങള്‍ ഇപ്പോള്‍ സെപറേറ്റഡ് ആണ്. ഞാന്‍ ഇത് ആദ്യമായിട്ടാണ് ഒരു മീഡിയയില്‍ തുറന്ന് പറയുന്നത്. രണ്ടു വര്‍ഷമായിട്ട് ഞാന്‍ കൊച്ചിയിലാണ് താമസിക്കുന്നത്. മകന്റെ കാര്യങ്ങള്‍ ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് നോക്കുന്നതെന്ന് വീണ പറഞ്ഞു. 

പുള്ളി ഇപ്പോള്‍ നാട്ടിലുണ്ട്. മോനെ കാണാറുണ്ട്, കൊണ്ടു പോകാറുണ്ട്. അവന്‍ അവന്റെ അപ്പുപ്പന്റെയും അമ്മുമ്മയുടെയും അടുത്ത് പോയി എന്‌ജോയ് ചെയ്യാറുണ്ട്. അവന് അവരെ ഭയങ്കര ഇഷ്ടമാണ്. എനിക്ക് അച്ഛനും അമ്മയുമില്ല. അവന് അവന്റെ അപ്പുപ്പന്റെയും അമ്മുമ്മയുടെയും സ്‌നേഹം അറിയണമെങ്കില്‍ അവിടെ തന്നെ പോകണം. നാളെ അവന്‍ എന്നോട് എന്തുകൊണ്ട് എനിക്ക് പോകാന്‍ പറ്റിയില്ല എന്നൊന്നും ചോദിക്കരുത് എന്നുണ്ട്. ഇപ്പോള്‍ ഞാന്‍ എന്റെ മോന്റെ കാര്യങ്ങളൊക്കെ നോക്കി വളരെ ഹാപ്പിയായി അവന് വേണ്ടി മാത്രമായി ജീവിച്ചുകൊണ്ടിരിക്കുകയാണ്. 

ഭഗവാന്‍ അനുഗ്രഹിച്ച് വളരെ ഹാപ്പി ആയിട്ടാണ് പോകുന്നത്. സെപറേറ്റഡ് ആയ സ്ത്രീ എന്ന നിലയില്‍ വേറെ രീതിയിലാണ് സമൂഹം ഇപ്പോഴും അതിനെ കാണുന്നതെന്നും വീണ പറയുന്നു. ഇപ്പോള്‍ ഞങ്ങള്‍ ഡിവോഴ്സല്ല, നാളെ മോന് വേണ്ടി ഞങ്ങള്‍ ഒന്നിച്ച് പോകുമോ എന്നും അറിയില്ല. പൂര്‍ണമായി ബന്ധം വേണ്ട എന്ന തീരുമാനത്തിലേക്ക് ഞങ്ങള്‍ എത്തിയിട്ടില്ലെന്നും വീണ ചൂണ്ടിക്കാട്ടി. ഞങ്ങള്‍ ഇപ്പോഴും വിളിക്കും. മകന്റെ കാര്യങ്ങള്‍ പറയും. വഴക്കും ഇടാറുണ്ട്. പൂര്‍ണമായി വേണ്ടെന്ന് വെച്ചാല്‍ വഴക്കൊന്നും ഉണ്ടാവില്ലല്ലോ. ഇത് അങ്ങനെ പോയി കൊണ്ടിരിക്കുകയാണ്. ഇപ്പോഴും ക്‌ളൈമാക്‌സ് ആയിട്ടില്ല. ക്ളൈമാക്സ് ആകുമ്പോള്‍ എന്റെ ഒഫിഷ്യല്‍ പേജിലൂടെ അറിയിക്കുമെന്ന് താരം പറഞ്ഞു. 

ഏത് റിലേഷനില്‍ നിന്നാണെങ്കില്‍ ഇറങ്ങിയ ശേഷം നമ്മള്‍ താഴേക്ക് പോയാല്‍ ആണ് പ്രശ്നം. നമ്മള്‍ ഓക്കെ ആയാല്‍ മതി. പ്രണയത്തില്‍ നിന്നാണെങ്കിലും ഇറങ്ങിയ ശേഷം താഴേക്ക് പോയി ഡിപ്രഷനിലാകാതെ ഒന്ന് മുകളിലേക്ക് പോയാല്‍ മതി. എല്ലാ സമയവും കടന്നു പോകും. ജീവിതത്തില്‍ ഒന്നും നിലനില്‍ക്കില്ല. ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഹാപ്പി ആയിട്ട് വേര്‍പിരിഞ്ഞ് ജീവിക്കുന്നു. മോനും ഹാപ്പിയാണ്. ഞങ്ങള്‍ തമ്മിലുള്ള പ്രശ്നം മകനെ ബാധിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. അതാണ് തീരുമാനമെന്നും വീണ പറഞ്ഞു. 

Read more topics: # വീണ നായര്‍
veena nair talk about relationship

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES