മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് വനിത വിജയകുമാര്‍. ഇപ്പോള്‍ സിനിമാ മേഖലയില്‍ അത്ര സജീവമല്ല വനിത. വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്നു എന്നതിലുപരി വനിത മിക്കപ്പോഴും വാര്‍ത്തകളില്‍ നിറയാറുള്ളത് വിവാഹത്തിന്റെ പേരിലാണ്. ഇപ്പോഴിതാ താരം വീണ്ടും വിവാഹിതയാകാനൊരുങ്ങുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് നിറയുന്നത്.
ഇപ്പോഴിതാ വനിത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചില ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. നിലവില്‍ ടെലിവിഷന്‍ പരിപാടികല്‍ും യൂട്യൂബ് ചാനലില്‍ അഭിമുഖങ്ങള്‍ നടത്തിയും സജീവമായി കരിയറുമായി മുന്നോട്ട് പോവുകയാണ് നടി. ഇതിനിടയില്‍ പ്രശസ്ത നടനെ ചുംബിക്കാന്‍ ശ്രമിക്കുന്നതിന്റെ ചിത്രങ്ങളാണ് നടി തന്നെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ശ്രീനിവാസനുമായി നടത്തിയ ഒരു അഭിമുഖത്തെ കുറിച്ചാണ് നടി പറഞ്ഞിരിക്കുന്നത്. ക്യാംപെയിന്‍ വിത്ത് വനിത, എന്ന് ഹാഷ് ടാഗിലൂടെ നടി സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നിരന്തരം പരിഹാസം ഏറ്റുവാങ്ങാറുള്ള വനിത പുതിയ പോസ്റ്റിലൂടെയും അത് തന്നെയാണ് നേടിയിരിക്കുന്നത്. നടനെ ചുംബിക്കാന്‍ ശ്രമിക്കുന്നതിന്റെ പേരിലാണ് പലരും കളിയാക്കലുകളുമായി എത്തിയിരിക്കുന്നത്.
എനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളില്‍ ഒരാളുമായി ഹൃദയം തുറന്നുള്ള ഒരു ചര്‍ച്ച നടത്തി. വൈകാതെ തന്നെ അത് നിങ്ങളിലേക്ക് എത്തും..''ഒരു വാര്‍ത്ത വരാന്‍ പോകുന്നുണ്ട് എന്നും അതിനു വേണ്ടി കാത്തിരിക്കുക എന്നുമുള്ള തരത്തിലാണ് താരം ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ചിത്രം കണ്ടതോടെ അടുത്ത വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന തരത്തില്‍ ആരാധകര്‍ കമന്റുകളിടുന്നുണ്ട്. എന്നാല്‍ ഇതൊക്കെ വെറും പ്രമോഷന്‍ പരിപാടികള്‍ ആണ് എന്നും ഏതെങ്കിലും പരിപാടിയുടെ പ്രമോഷന്റെ ഭാഗമായി ആയിരിക്കും ഇങ്ങനെയൊക്കെ പറയുന്നത് എന്ന് പറയുന്നവരും കുറവല്ല.
മുന്‍പ് മൂന്ന് തവണ വിവാഹം കഴിക്കുകയും ഒരു തവണ ലിവിംഗ് റിലേഷനായി ജീവിക്കുകയും ചെയ്തോടെയാണ് വനിത വിവാദ നായികയായത്. ആദ്യ ഭര്‍ത്താവ് മുതല്‍ നാലാമത്തെ ഭര്‍ത്താവ് വരെയുള്ളവരുമായി നടി തെറ്റിപ്പിരിയുകയും കലഹത്തിലാവുകയും ചെയ്തിരുന്നു. 2020 ലാണ് അവസാനമായി വനിത വിവാഹിതയാവുന്നത്. സംവിധായകന്‍ പീറ്റര്‍ പോളിനെയാണ് നടി വിവാഹം കഴിച്ചത്.