മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമകള്‍ ചെയ്ത താരമാണ് വാണി വിശ്വനാഥ്. തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി നടി തിളങ്ങി. അതേസമയം ഇടയ്ക്ക് സിനിമയില്‍ കുറച്ചുകാലം സിനിമയില്‍ നിന്നും മാറിനിന്നിരുന്നു നടി. തുടര്‍ന്ന് ടെലിവിഷന്‍ സീരിയലിലൂടെയായിരുന്നു വാണി വിശ്വനാഥ് വീണ്ടും തിരിച്ചെത്തിയത്.
അഭിനയ രംഗത്തേക്കുളള തിരിച്ചുവരവ് സീരിയലിലൂടെയാകണം എന്ന് താരം ആഗ്രഹിച്ചിരുന്നു. സിനിമയില്‍ അതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് ഒരു മാറ്റത്തിനായാണ് താന്‍ സീരിയല്‍ ചെയ്യാന്‍ ശ്രമിച്ചതെന്ന് നടി പറയുന്നു. വാണി ചേച്ചി കരയാന്‍ പാടില്ല, സിനിമയിലേത് പോലെ പ്രതികരിക്കുന്ന വാണി ചേച്ചിയെയാണ് ഞങ്ങള്‍ക്കിഷ്ടം എന്ന് പറഞ്ഞവരാണ് ഏറെയും. സ്ഥിരമായി ആക്ഷന്‍ സിനിമകള്‍ ചെയ്ത് കൊണ്ട് വളരെ ഒതുങ്ങി നില്‍ക്കുന്ന നായികാ വേഷങ്ങള്‍ എനിക്ക് നഷ്ടമായിട്ടുണ്ടെന്ന് നടി തുറന്നു പറഞ്ഞു.
ശക്തമായ നായിക കഥാപാത്രങ്ങളിലൂടെ ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങിയ താരമാണ് വാണി വിശ്വനാഥ്. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച താരം കേന്ദ്രകഥാപാത്രമായുളള ചിത്രങ്ങളിലും അഭിനയിച്ചു. ആക്ഷന്‍ ചിത്രങ്ങളിലൂടെ ഒരുകാലത്ത് നിരവധി ആരാധകരെയും നേടിയിരുന്നു വാണി വിശ്വനാഥ്.