മോഹന്‍ലാലും ലിജോ ജോസ് പല്ലിശേരിയും ഒന്നിക്കുന്ന ചിത്രമായത് കൊണ്ട് ചതന്നെ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ''മലൈക്കോട്ടൈ വാലിബന്‍''. ചിത്രത്തിനെ സംബന്ധിക്കുന്ന വിശേഷങ്ങള്‍ ഇരുകൈയും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ വാലിബന്‍ ടീമിന്റെ വിരുന്നിന് ലിജോ എടുത്ത സെല്‍ഫി ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
മോഹന്‍ലാല്‍ ഫാന്‍സ് ക്ലബിലടക്കം ചിത്രം പ്രചരിക്കുകയാണ്.സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയും മോഹന്‍ലാലും മറ്റ് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരുമാണ് ചിത്രത്തില്‍ ഉള്ളത്.പ്രായമായ ബോക്സിംഗ് ചാമ്പ്യനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത
സോണലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത് എന്നിവരും വാലിബനില്‍ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 100 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ യുകെയില്‍ വെച്ചാകും നടക്കുക. നൂറ് ദിവസമാണ് വാലിബന്റെ ആകെ ഷെഡ്യൂള്‍. ഇതില്‍ 80 ദിവസവും മോഹന്‍ലാലിന്റെ ചിത്രീകരണമുണ്ടാകും.