ഏറെ പ്രശസ്തമായ ഇരുചക്രവാഹന മോഡൽ ജാവ 22 വർഷങ്ങൾക്കു ശേഷം വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.ഷോറൂമുകളിലെത്തിയ വണ്ടിയുടെ മോഡലുകൾ ഇതിനകം തരംഗമായി കഴിഞ്ഞതാണ്.നടൻ ഉണ്ണി മുകുന്ദൻ ജാവ മോട്ടോർബൈക്ക് വാങ്ങിയെന്ന വാർത്തയും നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോളിതാ തന്റെ ബൈക്കിൽ ഫസ്റ്റ് റൈഡറായി എത്തിയ ചങ്ക് ബ്രോയുടെ ഫോട്ടോയാണ് താരം പങ്ക് വച്ചിരിക്കുന്നത്.
ഫേസ്‌ബുക്കിൽ ട്രോൾ രൂപത്തിലുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് ഉണ്ണി ഇക്കാര്യം വ്യക്തമാക്കിയത്. 'നമ്മൾ ഒരു പുതിയ ബൈക്ക് വാങ്ങിയാൽ അത് ആദ്യം ഓടിക്കുന്നത് നമ്മുടെ ചങ്ക് ആയിരിക്കും' എന്ന ഒരു ട്രോൾ സഹിതമായിരുന്നു ഉണ്ണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. പുതിയ ജാവ ബൈക്കിൽ നടൻ മമ്മൂട്ടിയോടൊപ്പമുള്ള ഫോട്ടോയാണ് താരം പങ്കുവച്ചത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു്. നമ്മൾ പുതിയ ഒരു ബൈക്ക് വാങ്ങിയാൽ അത് ആദ്യം ഓടിക്കുന്നത് നമ്മുടെ ചങ്ക് ആയിരിക്കുമെന്ന തലക്കെട്ടോടെയുള്ള ട്രോൾ.
1.64 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള ജാവ മോട്ടോർസൈക്കിൾസിന്റെ മെറൂൺ നിറത്തിലുള്ള ജാവ മോഡലാണ് ഉണ്ണി മുകുന്ദൻ വാങ്ങിയത്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിൽ ഇന്ത്യയിൽ തിരിച്ചെത്തിയ ജാവ ബൈക്ക് തൃശ്ശൂർ ഷോറൂമിൽനിന്നാണ് സ്വന്തമാക്കിയത്
ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന 'മാമാങ്കം' എന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കുകയാണ് ഉണ്ണി മുകുന്ദൻ. ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ്.
മമ്മൂട്ടി, ഉണ്ണിമുകുന്ദൻ എന്നിവരെ കൂടാതെ അനു സിത്താര, കനിഹ, നീരജ് മാധവ്, പ്രാചി ദേശായി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 'ബാഹുബലി'യ്ക്ക് വി എഫ് എക്‌സ് ഒരുക്കിയ അതേ ടീം തന്നെയാണ് 'മാമാങ്ക'ത്തിന്റെയും ദൃശ്യവിസ്മയം ഒരുക്കുന്നത്.