രാഷ്ട്രീയവും ജാതിയും മതവും മറന്ന് ഒന്നിക്കേണ്ട സമയം ആണിത്; ലിനു സ്വന്തം ജീവൻ ബലിയാടാക്കിയതും നൗഷാദിക്ക സ്വന്തമെല്ലാം തന്ന് ജീവിക്കുന്നതും നമുക്ക് വേണ്ടിയാണ്: വിഷമകരമായ യാഥാർത്ഥ്യത്തെ ചൂണ്ടിക്കാട്ടി ഉണ്ണി മുകുന്ദൻ

Malayalilife
topbanner
 രാഷ്ട്രീയവും ജാതിയും മതവും മറന്ന് ഒന്നിക്കേണ്ട സമയം ആണിത്; ലിനു സ്വന്തം ജീവൻ ബലിയാടാക്കിയതും നൗഷാദിക്ക സ്വന്തമെല്ലാം തന്ന് ജീവിക്കുന്നതും നമുക്ക് വേണ്ടിയാണ്: വിഷമകരമായ യാഥാർത്ഥ്യത്തെ ചൂണ്ടിക്കാട്ടി ഉണ്ണി മുകുന്ദൻ

കോഴിക്കോട് പ്രളയദുരിതത്തിൽ പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ലിനുവെന്ന സേവാഭാരതിക്കാരൻ ദാരുണമായി മരിച്ചത്. ഈ സംഭവത്തിൽ ലിനുവിന്റെ മാതാവ് പൊട്ടിക്കരയുന്ന ചിത്രത്തിനിടയിലും ചിരിക്കുന്ന ഇമേജിയിച്ച് രാഷ്ട്രീയ വൈരം തീർക്കുന്നവരുടെ നികൃഷ്മായ മനസിനെ കുറിച്ച് മറുനാടൻ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. ഇത്തരക്കാർക്കെതിരെ നടൻ ഉണ്ണി മുകുന്ദനും രംഗത്തുവന്നു.

കരയുന്ന മാതാപിതാക്കളുടെ ചിത്രത്തിന് മുമ്പിലും ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയവെറി തീർക്കുന്നവരാണ് ഉള്ളതെന്ന് നടൻ ഉണ്ണി മുകുന്ദൻ. ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് രക്ഷാപ്രവർത്തനത്തിനുപോയപ്പോൾ മരണപ്പെട്ട ലിനുവിന്റെ മാതാപിതാക്കളുടെ ചിത്രത്തിന് ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയവെറി തീർക്കുന്ന ഒരുപാട് പേരെ കണ്ടു എന്നാണ് ഫേസ്‌ബുക്കിൽ പോസ്റ്റിലൂടെ ഉണ്ണി മുകുന്ദൻ പറയുന്നത്. ഇത്തരക്കാരെ വിമർശിച്ചു കൊണ്ടാണ് ഉണ്ണി മുകുന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

ഉണ്ണി മുകുന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം

കോഴിക്കോട് ചെറുവണ്ണൂരിൽ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ മരണപ്പെട്ട സേവാഭാരതി പ്രവർത്തകൻ ലിനുവിന് ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ. നേരം വെളുത്തപ്പോൾ സ്വന്തം മകന്റെ ചേതനയറ്റ ശരീരം കണ്ട മാതാപിതാക്കളുടെ ചങ്കുപൊട്ടിക്കരയുന്ന ചിത്രത്തിന് മുമ്പിലും ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയ വെറി തീർക്കുന്ന ഒരുപാട് പേരെ കണ്ടു, രാഷ്ട്രീയവും ജാതിയും മതവും മറന്ന് ഒന്നിക്കേണ്ട സമയം ആണിത്, ലിനു സ്വന്തം ജീവൻ ബലിയാടാക്കി മരിച്ചതും നൗഷാദിക്ക സ്വന്തമെന്ന് ഉള്ളതെല്ലാം തന്ന് ജീവിക്കുന്നതും നമുക്ക് വേണ്ടിയാണ്. ഇരുവരും ഇതുകൊടിയുടെ നിറമോ മതത്തിന്റെ പെരുമായോ നോക്കി ചെയ്തത് അല്ല, ഈ ഒരു അവസാന നിമിഷം എങ്കിലും ഈ ഒരു ചേരിതിരിവ് മറന്ന് എല്ലാവരും ഒന്നിക്കണം എന്ന് പ്രാർത്ഥിക്കുന്നു.

മഴക്കെടുതിയിൽ നിരവധി പേർ രക്ഷാപ്രവർത്തനം ശക്തമാക്കുമ്പോൾ കഴിഞ്ഞ ദിവസം ഒരു സേവഭാരതി പ്രവർത്തകൻ ദാരുണമായി മരണപ്പെട്ടിരുന്നു. ചെറുവണ്ണൂർ എരഞ്ഞിരക്കാട് പാലത്തിന് സമീപം പൊന്നത്ത് സുബ്രഹ്മണ്യന്റെ മകൻ ലിനു(34) ആണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിനടെ വെള്ളക്കെട്ടിൽ വീണായിരുന്നു ലിനുവിന് ദാരുണന്ത്യം ഉണ്ടായത്. ശനിയാഴ്ച രാവിലെ മുതൽ ലിലു അടക്കമുള്ള സേവാഭാരതി പ്രവർത്തകർ മൂന്ന് ബാച്ചുകളായി പ്രദേശത്ത് രക്ഷാപ്രവർത്തനത്തിലായിരുന്നു. ഉച്ചയോടെ പ്രവർത്തകർ ഒന്നിച്ചപ്പോഴാണ് ലിനുവിനെ കാണാതായ വിവരം അറിഞ്ഞത്. ഉടൻ ഫയർഫോഴ്‌സിനെയും റവന്യൂ അധികൃതരെയും അറിയിച്ചു. തെരച്ചിലും തുടങ്ങി. രാത്രി ഒൻപതരയോടെയാണ് കൊല്ലേരിത്താഴം ഭാഗത്തുനിന്നും മൃതദേഹം കണ്ടെത്തിയത്.

രണ്ടാൾ താഴ്ചയിൽ ഇവിടെ വെള്ളമുണ്ട്. മൃതദേഹം ഇന്നലെ ചെറുവണ്ണൂർ ലിറ്റിൽഫൽവർ സ്‌കൂളിലെ ദുരിതാശ്വാസകേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു. വൈകിട്ട് ഗോതീശ്വരത്ത് സംസ്‌കരിച്ചു. അമ്മ: ലത. സഹോദരങ്ങൾ: ലാലു, ലൈജു. ഈ ദാരുണസംഭവം മാധ്യമങ്ങിൽ വാർത്തയായതോടെ സോഷ്യൽ മീഡിയയിലും വാർത്തയുടെ കട്ടിങ് എത്തി. എന്നാൽ, രക്ഷാദൗത്യത്തിനിടെ സംഭവിച്ച മരണമായിട്ടും അവിടെും വൃത്തികെട്ട രാഷ്ട്രീയം ചികഞ്ഞു ചിലർ. ലിനുവിന്റെ മാതാവ് മകന്റെ ചേതനയറ്റ മൃതദേഹം കണ്ട് പൊട്ടിക്കരയുന്ന വാർത്തയുടെ ചിത്രം കണ്ടിട്ടും ആ ചിത്രത്തിൽ ആദരാജ്ഞലി അർപ്പിക്കാതെ മോശം കമന്റുകൾ എട്ടും ചിരിക്കുന്ന ഇമോജി ഇട്ടുമാണ് ഒരു കൂട്ടർ കണ്ണിൽ ചോരയില്ലാത്ത പ്രവൃത്തി ചെയ്തത്.

അച്ഛനും അമ്മയ്ക്കും ഒപ്പം സുരക്ഷിതമായി ക്യാമ്പിൽ കഴിയാമായിരുന്നിട്ടും അതിനു നിൽക്കാതെയാണ് ലിനു രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. ലിനുവിന്റെ മൃതദേഹം കൊണ്ടുവന്നതും ദുരിതാശ്വാസ ക്യാംപിലേക്കായിരുന്നു. ഇവിടെ വെച്ച് മകന്റെ ചേതനയറ്റ ശരീരം കണ്ട് അമ്മ ലത നെഞ്ചുപൊട്ടി കരഞ്ഞപ്പോൾ ക്യാംപിൽ ഒപ്പമുണ്ടായിരുന്നവരുടെയും കണ്ണു നിറഞ്ഞു. കരഞ്ഞു തളർന്ന് അമ്മ ബോധമറ്റു വീണുപ്പോൾ നാറൂറോളം വരുന്ന ക്യാംപ് അംഗങ്ങളും എന്തുചെയ്യണം എന്നറിയാതെ നിശബ്ദരായി.

വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താനാണ് ക്യാംപിൽ നിന്നു രാവിലെ പോയത്. ഒരു രാത്രി വെളുത്തപ്പോൾ തിരികെയെത്തിച്ചത് ലിനുവിന്റെ ചേതനയറ്റ ശരീരമായിരുന്നു. ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്ത് രക്ഷാപ്രവർത്തനത്തിനാണ് സേവാഭാരതിയിൽ അംഗങ്ങളായ യുവാകകൾ തോണികളിൽ പോയത്. തിരികെ വന്നപ്പോഴാണ് യുവാവിനെ കാണാനില്ലെന്നറിഞ്ഞത്. ബന്ധുവീടുകളിൽ അന്വേഷിച്ചു. തുടർന്ന്, അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.

Read more topics: # unni mukunthan fb post
unni mukunthan fb pos

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES