Latest News

ജി കെ എന്‍ പിള്ള കഥ, തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നഅങ്കിളും കുട്ട്യോളും; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Malayalilife
ജി കെ എന്‍ പിള്ള കഥ, തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നഅങ്കിളും കുട്ട്യോളും; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ജി കെ എന്‍ പിള്ള, ശിവാനി,ദേശീയ അവാര്‍ഡ് ജേതാവ്  ആദീഷ് പ്രവീണ്‍, രാജീവ് പാല,നന്ദു പൊതുവാള്‍  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി കെ എന്‍ പിള്ള കഥ, തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നഅങ്കിളും കുട്ട്യോളും 'എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ചലച്ചിത്ര സാമൂഹ്യ രംഗത്തെ പ്രമുഖരുടെ ഫേയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

വിമല്‍,സജിത് ദേശം, ഷീബ ജോര്‍ജ്ജ്, ദിലീപ്, സി. സുകുമാരന്‍, സുഭാഷ് ഐരാപുരം, ജോഷി വളയന്‍ചിറങ്ങര, വിഷ്ണു നമ്പൂതിരി, രതീഷ് ഒക്കല്‍, റജി ജോസ്, പ്രഭാത് കൃഷ്ണ, ബനിഷ് കറുകപ്പള്ളില്‍, നിതീഷ് ചെങ്ങമനാട്, ശ്രീപതി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.ഒപ്പം, ബാലതാരങ്ങളായഅഭിനവ് കെ.രാജേഷ്, ദേവക് ബിനു, ആല്‍ഫ്രഡ്, ശ്രീഹരി, റയാന്‍, പാര്‍ത്ഥിവ്, ആഗ്‌നേയ്, അഷയ്, പല്ലവി, ആന്‍ഡ്രിയ, ആദിത്, ആദര്‍ശ്,ഷിജിന്‍ സതീഷ്,വൈഗ മനോജ്,കാശിനാഥ്,വരുണ്‍ മനോജ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'നല്ല നാളേയ്ക്കായി ഇനിയെങ്കിലും നമ്മുക്ക് പ്രയത്‌നിക്കാമെന്ന് ഉറക്കെ വിളിച്ചു പറയുന്ന ഒരു ഫാമിലി സെന്റിമെന്റല്‍ മോട്ടിവേഷണല്‍ ചിത്രമാണ്  'അങ്കിളും കുട്ട്യോളും ' സംവിധായകന്‍ ജി കെ എന്‍ പിള്ള പറഞ്ഞു.
പീ വീ സിനിമാസിന്റെ ബാനറില്‍ സുര്‍ജിത് എസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മഹേഷ് ലെന്‍സ്മാന്‍ നിര്‍വ്വഹിക്കുന്നു.ജി കെ എന്‍ പിള്ള,അനിയന്‍ മാരാര്‍ എന്നിവര്‍എഴുതിയ വരികള്‍ക്ക് അനൂപ് എ കമ്മത്ത് സംഗീതം പകരുന്നു.പി ജയചന്ദ്രന്‍,മധു ബാലകൃഷ്ണന്‍,മാസ്റ്റര്‍ റിതു രാജ് എന്നിവരാണ്ഗായകര്‍.
ബിജിഎം-ജിന്റോ ജോണ്‍,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പി വി സോമശേഖരന്‍ പിള്ള,
എഡിറ്റര്‍-കെ രാജഗോപാല്‍,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷിബു പിള്ള,
ആര്‍ട്ട്-അജി മണിയന്‍,
മേക്കപ്പ്-അഷറഫ് മല്ലശ്ശേരി,സിന്ധു, കോസ്റ്റുംസ്-സ്വം,
സ്റ്റുഡിയോ-ഗീതം ഡിജിറ്റല്‍, ഓഡിയോഗ്രഫി-ഡി യുവരാജ്,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മനേഷ് ബാലകൃഷ്ണന്‍,അസിസ്റ്റന്റ് ഡയറക്ടര്‍-
അരുണ്‍ അയ്യപ്പാസ്,
അനുരാജ് അനന്തകുമാര്‍, കൊറിയോഗ്രാഫര്‍-സ്പ്രിംഗ്,സ്റ്റില്‍സ്-ജോര്‍ജ്ജ് കോളാന്‍സ്, പരസ്യകല-ഡെന്നി'സ് ഡിസൈന്‍സ്,ഡിജിറ്റല്‍ പ്രമോഷന്‍-ഉണ്ണി രാമപുരം,
പി ആര്‍ ഒ-എ എസ് ദിനേശ്.

uncilum kettyolum first look poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES