നാദിര്‍ഷായുടെ സഹോദരനും ഗായകനുമായ സമദ് സുലൈമാന്‍, പുതുമുഖം ദൃശ്യ ദിനേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ആദര്‍ശ് വേണുഗോപാലന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം വര്‍ക്കിയുടെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു.
ദുരൂഹതകള്‍ നിറഞ്ഞ ട്രെയ്ലറാണ് പുറത്തെത്തിയിരിക്കുന്നത്. ദിലീപിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയ്ലര്‍ റിലീസ് ചെയ്തിരിക്കുന്നത്. സലീംകുമാര്‍, ശ്രീജിത്ത് രവി, മിഥുന്‍ രമേശ്, അലന്‍സിയര്‍, സാദ്ദീഖ്, ജെന്‍സണ്‍ ആലപ്പാട്ട് , ജയശങ്കര്‍, ശ്രീകുമാര്‍, ലിതിന്‍ ജോയ്, സുധീര്‍ പറവൂര്‍, കൃഷ്ണപ്രഭ, മാല പാര്‍വ്വതി, അഞ്ജന അപ്പുക്കുട്ടന്‍, അമ്പിളി, രജിത മോഹന്‍, കുളപ്പുളി ലീല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
മേപ്പാടന്‍ ഫിലിംസിന്റെ ബാനറില്‍ ബിജു മണികണ്ഠന്‍, ഗ്രീഷ്മ സുധാകരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും ശ്യാം നിര്‍വ്വഹിക്കുന്നു. ജ്യോതിഷ് ടി. കാശി, ആദര്‍ശ് വേണുഗോപാലന്‍ എന്നിവരുടെ വരികള്‍ക്ക് സുമേഷ് സോമസുന്ദര്‍ സംഗീതം പകരുന്നു. മാര്‍ച്ച് ആറിന് ചിത്രം തിയേറ്ററുകളിലെത്തും.