Latest News

പൊലീസ് വേഷത്തില്‍ കിടിലന്‍ മേക്കോവറില്‍ ടൊവിനോ; കല്‍ക്കിയുടെ പുതിയ പോസ്റ്ററെത്തി 

Malayalilife
 പൊലീസ് വേഷത്തില്‍ കിടിലന്‍ മേക്കോവറില്‍ ടൊവിനോ; കല്‍ക്കിയുടെ പുതിയ പോസ്റ്ററെത്തി 

ടോവിനോ തോമസ് നായകനാകുന്ന കല്‍ക്കിയുടെ കിടിലന്‍ പോസ്റ്റര്‍ പുറത്തു വിട്ടും. പോലീസ് ഓഫീസറായിട്ടാണ് ടൊവിനോ എത്തുന്നത്. പ്രവീണ് പ്രഭാകറാണ് സംവിധാനം. പ്രവീണും സുജിന്‍ സുജാതനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സുവിന്‍ വര്‍ക്കിയും പ്രശോഭ് കൃഷ്ണയുമാണ് കല്‍ക്കി നിര്‍മ്മിക്കുന്നത്. പൊലീസ് ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ ടൊവിനോ പ്രത്യക്ഷപ്പെട്ട ചിത്രമാണ് വൈറലായിരിക്കുന്നത്. 

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിലാണ് നിര്‍മ്മാണം. ടോവീനോയുടെ എന്റെ ഉമ്മാന്റെ പേര്, മാരി2 എന്നിവ മികച്ച അഭിപ്രായങ്ങളുമായി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സലീം അഹമ്മദിന്റെ 'ദി ഓസ്‌കാര്‍ ഗോസ് ടു', വാണ് ടോവീനോയുടേതായി ഒരുങ്ങുന്ന പുതിയ ചിത്രം. 

Read more topics: # tovino thomas,# movie,# kalki poster
tovino thomas new movie kalki poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES