Latest News

കരിയറില്‍ ആദ്യത്തെ ക്രോസ് ഓവര്‍ ചിത്രം എത്താന്‍ പോകുന്നുവെന്ന് ആരാധകരെ അറിയിച്ചു ടൊവിനോ; 563 സെന്റ് ചാള്‍സ് സ്ട്രീറ്റ് അണിയറയില്‍ ഒരുങ്ങുന്നു; താരത്തിന് ആശംസ അറിയിച്ച് ആരാധകരും 

Malayalilife
കരിയറില്‍ ആദ്യത്തെ ക്രോസ് ഓവര്‍ ചിത്രം എത്താന്‍ പോകുന്നുവെന്ന് ആരാധകരെ അറിയിച്ചു ടൊവിനോ; 563 സെന്റ് ചാള്‍സ് സ്ട്രീറ്റ് അണിയറയില്‍ ഒരുങ്ങുന്നു; താരത്തിന് ആശംസ അറിയിച്ച് ആരാധകരും 

ലയാളത്തിലെ തിരക്കേറിയ താരമായി മാറുകയാണ് യുവനടന്‍ ടൊവിനോ തോമസ്. നിലവില്‍ ഇടയ്ക്കാട് ബറ്റാലിയനും, കല്‍ക്കിയുള്‍പ്പടെ പത്തിലധികം ചിത്രങ്ങളിലാണ് താരം ഡേറ്റ് നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ തന്റെ കരിയറില്‍ ആദ്യത്തെ ക്രോസ് ഓവര്‍ ചിത്രം എത്താന്‍ പോകുന്നുവെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് നടന്‍.

563 സെന്റ് ചാള്‍സ് സ്ട്രീറ്റ് എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗത സംവിധായകന്‍ റോണി റോയിയാണ്. യൂണിവേഴ്സല്‍ സിനിമാസിന്റെ ബാനറില്‍ ബി. രാകേഷാണ് നിര്‍മ്മാണം. ക്രോസ് ഓവര്‍ ചിത്രത്തിന് ഉദാഹരണമാണ് പൃഥ്വിരാജിന്റെ രണം.

563 സെന്റ് ചാള്‍സ് സ്ട്രീറ്റിനായി രണത്തിന്റെ ഛായാഗ്രാഹകന്‍ ജിഗ് മി  ടെന്‍സിംഗ്, കമ്പോസര്‍ ജേക്ക്സ് ബിജോയ്, എഡിറ്റര്‍ ശ്രീജിത്ത് സാരംഗ് എന്നിവരുമുണ്ടാകും. സംഗീത് ജെയിനാണ് തിരക്കഥ.

tovino thomas new movie announcement

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES