വില്ലനാക്കിയവരുടെ അടുത്ത ചിത്രത്തില്‍ നായകന്‍ ; സെവന്‍ന്ത് ഡേയെ പൊളിക്കാന്‍ ഫോറന്‍സികുമായി ടൊവിനോ

Malayalilife
topbanner
വില്ലനാക്കിയവരുടെ അടുത്ത ചിത്രത്തില്‍ നായകന്‍ ; സെവന്‍ന്ത് ഡേയെ പൊളിക്കാന്‍ ഫോറന്‍സികുമായി ടൊവിനോ

ഖില്‍ പോള്‍ തിരക്കഥയെഴുതി ശ്യാംധര്‍ സംവിധാനം ചെയ്ത് 2014-ല്‍ പുറത്തിറങ്ങിയ ''സെവന്‍ത് ഡേ'' മലയാളത്തിലെ കുറ്റാന്വേഷണ കഥകളില്‍ ഏറെ വ്യത്യസ്തമായി നിലകൊണ്ട ചിത്രമാണ്. പൃഥ്വിരാജ്, ടൊവിനോ തോമസ്, തുടങ്ങി തിരവധി  അഭിനയിച്ച ചിത്രം വന്‍ വിജയവുമായിരുന്നു. ഇപ്പോഴിതാ സെവന്‍ത് ഡേയ്ക്ക് ശേഷം അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ തിരക്കഥയെഴുതി ശ്യാംധര്‍ സംവിധാനം ഒരുക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസ് നായകനാകാന്‍ പോകുകയാണ്.

കുറ്റാന്വേഷണ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയുടെ പേര് ഫോറന്‍സിക്ക് എന്നാണ്. ചിത്രം കേരളത്തിലെ മികച്ച കുറ്റാന്വേഷണ പരമ്പരകളില്‍ ഒന്നായിരിക്കുമെന്ന് ടൊവിനോ വ്യക്തമാക്കി. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ മീഡിയാ മീറ്റിലാണ് താരത്തിന്റെ പ്രതികരണം. യാത്രകള്‍ക്കും ഇടവേളയ്ക്ക് ശേഷം തന്റെ മികച്ച തുടക്കമായിരിക്കും ഈ ചിത്രമെന്നും താരം പറഞ്ഞു.


അഞ്ച് വര്‍ഷത്തിനുശേഷം സെവന്‍ത് ഡേയുടെ പിന്നണിയിലുണ്ടായിരുന്നവര്‍ വീണ്ടും ഒരുമിക്കുകയാണ്. സെവന്ത് ഡേയില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നു ടൊവിനോയ്ക്ക്. ഇപ്പോള്‍ അതേ ടീമിന്റെ ചിത്രത്തില്‍ നായകനായിട്ടാണ് താരം എത്തുന്നത്. ഫോറന്‍സിക് എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തിറക്കിയിരിക്കുകയാണ്. നായകനാകുന്നത് ടൊവീനോ തോമസാണ്. ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത് സുജിത് വാസുദേവാണ്.

അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് കഥ, തിരക്കഥ സംഭാഷണവും ചിത്രത്തിന് വേണ്ടി തയ്യാറാക്കും.സിജു മാത്യു, നവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ജുവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജു മല്ലിയത്തിന്റെ സഹകരണത്തോടെ രാഗം മൂവീസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ഒക്ടോബറിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.

Read more topics: # tovino thomas forensic movie
tovino thomas forensic movie

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES