തീവണ്ടിയ്ക്ക് ശേഷം ടൊവിനോ തോമസും സംയുക്താ മേനോനും ഒന്നിക്കുന്ന ആക്ഷന്‍ ചിത്രം കല്‍ക്കിയുടെ ടീസര്‍ പുറത്ത്. ആദ്യ ടീസറില്‍ ,സംഘട്ടനത്തിലൂടെ കസറിയാണ് ടൊവിനോ രംഗത്തെത്തിയിരിക്കുന്നത്. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ടൊവീനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
പ്രിഥ്വിരാജ് നായക കഥാപാത്രത്തെ അവതരിപ്പിച്ച എസ്ര എന്ന ചിത്രത്തിനു ശേഷം ആദ്യമായാണ് ടൊവിനോ പൊലീസ് വേഷത്തില്‍ എത്തുന്നുത്. നവാഗത സംവിധായകനായ പ്രവീണ്‍ പ്രഭാറാം ആണ് ചിത്രം ഒരുക്കുന്നത്.
പ്രവീണും സുജിന്‍ സുജാതനും ചേര്‍ന്നാണ് കല്‍ക്കിയുടെ തിരക്കഥ എഴുതുന്നത്. സൈജു കുറുപ്പ്, സുധീഷ്, ഇര്‍ഷാദ്, അപര്‍ണ നായര്‍, അഞ്ജലി നായര്‍,കെ.പി.എ.സി ലളിത എന്നിവരാണ് മറ്റു താരങ്ങള്‍.
ചിത്രത്തിന്റെ ഛായാഗ്രഹകന്‍ ഗൗതം ശങ്കര്‍ ആണ്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍. കെ.വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടൊവിനോയുടെ പ്രദര്‍ശനത്തിനെത്തിയ ഏറ്റവും പുതിയ ചിത്രം ലൂസിഫറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.