Latest News

മലയാള സിനിമയിലേക്ക് ഒരു സംവിധായിക കൂടി; 'തേരി മേരി'യുമായി ആരതി ഗായത്രി ദേവി; ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ അന്ന രാജനും ഒന്നിക്കുന്ന ചിത്രത്തില്‍ ഹണി റോസിന്  പകരമായി എത്തുക തെലുങ്ക് താരം ശ്രീരംഗ സുധ

Malayalilife
 മലയാള സിനിമയിലേക്ക് ഒരു സംവിധായിക കൂടി; 'തേരി മേരി'യുമായി ആരതി ഗായത്രി ദേവി; ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ അന്ന രാജനും ഒന്നിക്കുന്ന ചിത്രത്തില്‍ ഹണി റോസിന്  പകരമായി എത്തുക തെലുങ്ക് താരം ശ്രീരംഗ സുധ

മലയാള സിനിമയിലേക്ക് ഒരു സംവിധായിക കൂടി കടന്നുവരുന്നു. ആരതി ഗായത്രി ദേവിയാണ് തേരി മേരി എന്ന അരങ്ങേറ്റ ചിത്രവുമായി കടന്നുവരുന്നത്. ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ആരതിയുടേതാണ്.

ചിത്രത്തിന്റെ ഷൂട്ടിങ് വര്‍ക്കലയില്‍ ആരംഭിച്ചു.വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രസന്നിധിയിലാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.വര്‍ക്കലയിലെ ടൂറിസവുമായി ബന്ധപ്പെട്ടു ജീവിക്കുന്ന രണ്ടു യുവാക്കളുടെ ജീവിതമാണ് രസകരമായി അവതരിപ്പിക്കുന്നത്.. തെലുങ്കു താരം ശ്രീരംഗ സുധയാണ് നായിക. നേരത്തേ ഹണി റോസിന് നിശ്ചയിച്ച വേഷമായിരുന്നു. ശ്രീരംഗ സുധയുടെ മലയാള അരങ്ങേറ്റമാണ്.

അന്ന രേഷ്മ രാജന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഇര്‍ഷാദ് , സോഹന്‍ സീനുലാല്‍, ഷാജു ശ്രീധര്‍, ബബിത ബാബു എന്നിവരാണ് മറ്റ് താരങ്ങള്‍. ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു.ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ്.കെ., സമീര്‍ ചെമ്പായില്‍ , എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അനൂപ് മേനോന്‍ രചനയും സംവിധാനവും നിര്‍വഹിച്ച കിംഗ് ഫിഷ് ആണ് ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ആദ്യ ചിത്രം.തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളിലും ചിത്രീകരണമുണ്ട്..ഛായാഗ്രഹണം ബിബിന്‍ ബാലകൃഷ്ണന്‍, എഡിറ്റിംഗ്. എം. എസ്. അയ്യപ്പന്‍.സംഗീതം കൈലാസ് മേനോന്‍, അഡീഷണല്‍ സ്‌ക്രിപ്ട് അരുണ്‍ കരിമുട്ടം,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ . ബിനു മുരളി. പി.ആര്‍. ഒ വാഴൂര്‍ ജോസ്.

Read more topics: # തേരി മേരി
theri meri movie shooting

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES