രാം ചരണ്‍ അടുത്തിടെ തന്റെ പ്രൊഡക്ഷന്‍ ബാനര്‍ 'വി മെഗാ പിക്ചേഴ്സ്' പ്രഖ്യാപിച്ചിരുന്നു. സുഹൃത്ത് വിക്രം റെഡ്ഡിയുടെ യുവി ക്രിയേഷന്‍സുമായി സഹകരിച്ചായിരുന്നു പുതിയ ബാനര്‍ പ്രഖ്യാപിച്ചത്. കഴിവുള്ള പുതിയ പ്രതിഭകളെ മുന്നോട്ട് കൊണ്ട് വരുന്നതിന്റെ ഭാഗമായി വി മെഗാ പിക്ചേഴ്സ് കശ്മീര്‍ ഫയല്‍ഡ്, കാര്‍ത്തികേയ 2 തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയ അഭിഷേക് അഗര്‍വാള്‍ ആര്‍ട്സുമായി സഹകരിക്കുന്നു.
ഇരുവരും സഹകരിച്ചുള്ള ആദ്യ ചിത്രത്തിന്റെ ടൈറ്റില്‍ പുരത്തിവിട്ടിരിക്കുകയാണ്. 'ദി ഇന്ത്യ ഹൗസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മികച്ച താരനിരയും അണിയറപ്രവര്‍ത്തകരും പ്രവര്‍ത്തിക്കും. നവാഗതനായ രാം വംസി കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഖില്‍ സിദ്ധാര്‍ത്ഥ, അനുപം ഖേര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. രാം ചരന്‍, വി മെഗാ പിക്ചേഴ്സ്, അഭിഷേക് അഗര്‍വാള്‍ ആര്‍ട്സ് എന്നിവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് വീഡിയോ റിലീസ് ചെയ്തത്.
ഹൃദയസ്പര്‍ശിയായ ഒരു കഥയാകും ചിത്രം സംസാരിക്കുന്നത്. ലണ്ടനിലെ പ്രി ഇന്‍ഡിപെന്‍ഡന്‍സ് സമയത്ത് കഥ പറയുന്ന ചിത്രത്തില്‍ ഇന്ത്യ ഹൗസില്‍ നടക്കുന്ന ഒരു പ്രണയ കഥയാണ് സംസാരിക്കുന്നത്.
അഭിഷേക് അഗര്‍വാളിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ ബാനര്‍ വമ്പന്‍ പ്രോജക്ടുകള്‍ അണിയറയില്‍ ഒരുക്കുകയാണ്. 'വി മെഗാ പിക്‌ചേഴ്‌സുമായി' സഹകരിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും മികച്ച സിനിമാനുഭവം നല്‍കുക എന്നതാണ് ലക്ഷ്യം. വി മെഗാ പിക്ചേഴ്സിന്റെയും അഭിഷേക് അഗര്‍വാള്‍ ആര്‍ട്സിന്റെയും പ്രോജക്ട് സിനിമ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പ്.
പി.ആര്‍.ഒ- ശബരി