നടിയും നര്‍ത്തകിയുമായ താരാ കല്യാണും മകള്‍ സൗഭാഗ്യ വെങ്കിടേഷും എന്നും പ്രേക്ഷകര്‍ക്ക് എന്നും പ്രിയങ്കരിയാണ്. താരകുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങളൊക്കെ അറിയാന്‍ ആളുകള്‍ക്ക് ഇഷ്ടവുമാണ്. പലപ്പോഴും യൂട്യൂബ് ചാനലിലൂടെ കുടുംബം തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ അമ്മയുടെ രോഗാവസ്ഥയെക്കുറിച്ച് മകള്‍ സൗഭാഗ്യ പങ്ക് വച്ച വീഡിയോ ആണ് ചര്‍ച്ചയാകുന്നത്. ഇതില്‍നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ ശബ്ദം പൂര്‍ണമായും നഷ്ടപ്പെടുത്തിയ രോഗാവസ്ഥയെക്കുറിച്ച് ആണ് മകള്‍ പറയുന്നത്.
സ്പാസ് മോഡിക് ഡിസ്‌ഫോണിയ എന്ന രോഗാവസ്ഥയാണ് താരകല്യാണ്‍ നേരിടുന്നത്. സൗഭാഗ്യ പങ്കുവച്ച വീഡിയോയിലൂടെയാണ് രോഗവിവരം വെളിപ്പെടുത്തിയത് ''തൈറോയിഡ് ഗോയിറ്റര്‍ മൂലമാണ് അമ്മയുടെ ശബ്ദം നഷ്ടമാവുന്നത് എന്നാണ് ആദ്യം കരുതിയത്. ഗോയിറ്റര്‍ അകത്തേക്ക് വളര്‍ന്ന് ആകെ പ്രശ്‌നമായിരുന്നു. സൗണ്ട് ബോക്‌സില്‍ ഇടിച്ചിരിക്കുമ്പോഴാണ് ശബ്ദം പോയത് എന്ന് കരുതി. പിന്നെ എത്രയോ വര്‍ഷങ്ങളായി അമ്മ കുട്ടികളെ ശബ്ദമെടുത്ത് പഠിപ്പിക്കുന്നുണ്ടല്ലോ . ശബ്ദത്തിന് വലിയ സ്‌ട്രെയിന്‍ നല്‍കികൊണ്ട് ജോലി ചെയ്യേണ്ടിവരുന്ന ടീച്ചര്‍മാരിലും ശബ്ദം നഷ്ടപ്പെടുന്ന അവസ്ഥ കാണാറുണ്ട്. എന്നാല്‍ പിന്നീടാണ് കണ്ടെത്തിയത് അമ്മയ്ക്ക് സ്പാസ് മോഡിക് ഡിസ്‌ഫോണിയ എന്ന രോഗാവസ്ഥയാണെന്ന്. ഈ അവസ്ഥയില്‍നിന്ന് പുറത്തുകടക്കാനുള്ള ഒരു വഴി ബോട്ടോക്‌സ് ആയിരുന്നു.
അത് ചെയ്ത സമയത്തായിരുന്നു അമ്മാമ്മയുടെ മരണം. ബോട്ടോക്‌സ് കഴിഞ്ഞാല്‍ പൂര്‍ണ വിശ്രമം ആവശ്യമാണ്. വെള്ളംപോലും കുടിക്കാന്‍ ബുദ്ധിമുട്ടായിരുന്നു അമ്മയ്ക്ക്. മരണം അറിഞ്ഞ് വന്നവരോട് സംസാരിക്കാതിരിക്കാന്‍ കഴിയില്ലായിരുന്നു. വീണ്ടും സ്‌ട്രെയിന്‍ ചെയ്തു സംസാരിച്ചതോടെ ഈ അവസ്ഥ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവന്നു.<
പിന്നീടുള്ള വഴി സര്‍ജറി മാത്രമായിരുന്നു. ഇപ്പോള്‍ സര്‍ജറി കഴിഞ്ഞു. ഒരുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ആയിരുന്നു.മൂന്നാഴ്ച കഴിഞ്ഞാല്‍ അമ്മയ്ക്ക് ശബ്ദം തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശബ്ദം തിരിച്ചുകിട്ടിയാലും ചെറിയ വ്യത്യാസമുള്ള ശബ്ദമായിരിക്കും. കൂടാതെ പാട്ട് പാടാനൊന്നും സാധിക്കില്ല. ഹൈസ്പീച്ചില്‍ സംസാരിക്കാനോ പാട്ട് പാടാനോ പാടില്ലെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സൗഭാഗ്യ പറയുന്നു.