Latest News

യുട്യൂബില്‍ ട്രെന്റിംഗ് ആയി തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ ആദ്യ വീഡിയോ ഗാനം..

Malayalilife
യുട്യൂബില്‍ ട്രെന്റിംഗ് ആയി തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ ആദ്യ വീഡിയോ ഗാനം..


വിനീത് ശ്രീനിവാസന്റെതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. പേരിലെ കൗതുകം കൊണ്ട് തന്നെ തുടക്കം മുതലെ സിനിമ ശ്രദ്ധിക്കപ്പെട്ടു.  ചിത്രത്തിന്റെതായി പുറത്തെത്തിയ ട്രെയ്ലറും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വിനീത് ശ്രീനിവാസന് പുറമേ കുമ്പളങ്ങി നൈറ്റ്സി'ലെ 'ഫ്രാങ്കി'യെ അവതരിപ്പിച്ച തോമസ് മാത്യുവും 'ഉദാഹരണം സുജാത'യിലൂടെ ശ്രദ്ധ നേടിയ അനശ്വര രാജനും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ഇപ്പോഴിതാ പുറത്തെത്തിയ ആദ്യ വീഡിയോ ഗാനവും യുട്യൂബ് ട്രെന്റിംഗ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ്.

'ജാതിക്കാ തോട്ടം' എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. സംഗീതം നല്‍കിയിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ്. സൗമ്യ രാമകൃഷ്ണനും ദേവദത്ത് ബിജിബാലും ചേര്‍ന്നാണ് ആലാപനം. തോമസ് മാത്യുവും അനശ്വര രാജനുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

നവാഗതനായ ഗിരീഷ് എ ഡിയാണ് 'തണ്ണീര്‍ മത്തന്‍ ദിനങ്ങളു'ടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ഗിരീഷ് എ ഡിയും ഡിനോയ് പൗലോസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോമോന്‍ ടി ജോണും വിനോദ് ഇല്ലംപിള്ളിയും ചേര്‍ന്നാണ് ഛായാഗ്രഹണം. പ്ലാന്‍ ജെ സ്റ്റുഡിയോസ്, ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബെക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രം ഉടന്‍ വിയേറ്ററുകളിലെത്തും. 

 

jaathikkathottam official video song from thanneer mathan dinangal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES