ബിജു മേനോന്‍, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജിസ് ജോയ് ഒരുക്കിയ തലവന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ തലവന്‍ 2 ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയ ആദ്യ ഭാഗത്തിന്റെ അറുപത്തിയഞ്ചാം ദിന വിജയാഘോഷ ചടങ്ങിലാണ് ഈ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. തലവനില്‍ ഒരു നിര്‍ണ്ണായക വേഷം ചെയ്ത നടനും സംവിധായകനുമായ ദിലീഷ് പോത്തനാണ് ഈ രണ്ടാം ഭാഗം വേദിയില്‍ വെച്ച് പ്രഖ്യാപിച്ചത്.
മേയ് 24-നു പുറത്തിറങ്ങിയ തലവന് വമ്പന്‍ പ്രേക്ഷക- നിരൂപക പ്രശംസയാണ് ലഭിച്ചത്. ഉലകനായകന്‍ കമല്‍ ഹാസന്‍ ഉള്‍പ്പെടെയുള്ളവരുടെ കയ്യടി ഈ ചിത്രം നേടിയെടുത്തു. ആസിഫ് അലി, ബിജു മേനോന്‍, ജിസ് ജോയ് എന്നിവരുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായും തലവന്‍ മാറി.
രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങള്‍, ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിന്റെ രൂപത്തില്‍ പ്രേക്ഷകരുടെ മുന്നിലവതരിപ്പിച്ച ചിത്രമാണിത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം രചിച്ചത് ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവരാണ്.
സ്റ്റേഷന്‍ പരിധിയില്‍ നടക്കുന്ന ഒരു കൊലപാതകവും തുടര്‍ന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ ഉടലെടുക്കുന്ന സംഘര്‍ഷങ്ങളുമാണ് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ഴോണറില്‍ ഇറങ്ങിയ തലവന്റെ പ്രമേയം. എന്തായാലും തലവന്‍ 2ന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരാണ് തലവനിലെ മറ്റ് താരങ്ങള്‍.
അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.