Latest News

'മകളുടെയും ഭാര്യയുടെയും മൃതദേഹത്തിനും സാധനങ്ങള്‍ക്കും വേണ്ടി ഞാന്‍ നേപ്പാളില്‍ ഒരുപാട് അലഞ്ഞു;വിമാനാപകടം ഇപ്പോഴും ഞെട്ടലുണ്ടാക്കുന്നു;നടി തരുണിയുടെ അച്ഛന്‍ നേപ്പാള്‍ വിമാനാപകടത്തെക്കുറിച്ച് പങ്ക് വച്ചത്

Malayalilife
'മകളുടെയും ഭാര്യയുടെയും മൃതദേഹത്തിനും സാധനങ്ങള്‍ക്കും വേണ്ടി ഞാന്‍ നേപ്പാളില്‍ ഒരുപാട് അലഞ്ഞു;വിമാനാപകടം ഇപ്പോഴും ഞെട്ടലുണ്ടാക്കുന്നു;നടി തരുണിയുടെ അച്ഛന്‍ നേപ്പാള്‍ വിമാനാപകടത്തെക്കുറിച്ച് പങ്ക് വച്ചത്

വെള്ളിനക്ഷത്രമെന്ന സിനിമയിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ കൊച്ചു കാന്താരിയാണ് ബാലതാരമായ തരുണി സച്ച്ദേല്. അകാലത്തില്‍ സംഭവിച്ച വിമാനാപകടത്തിലൂടെ തരുണിയും അമ്മയും മരിച്ചപ്പോള്‍ തനിച്ചായി പോയത് പിതാവ് ഹരീഷ് ആണ്. ഇപ്പോഴിതാ, ആ ദുരന്തകാലത്തെ അതിജീവിക്കാന്‍ കഴിയാതെ തളര്‍ന്നു പോയ ഹരീഷ് സച്ച്ദേവിന്റെ ഇപ്പോഴത്തെ ജീവിതം എങ്ങനെയാണെന്ന് സോഷ്യല്‍ മീഡിയയിലടെ പുറത്തു വന്നിരിക്കുകയാണ്.

മുംബൈക്കാരായ ഗീതയുടെയും ഹരീഷിന്റെയും ഏകമകളായി 1998ലാണ് തരുണി ജനിച്ചത്. നാലാം വയസു മുതലാണ് തരുണി അഭിനയരംഗത്തേക്ക് എത്തിയത്. വെള്ളിനക്ഷത്രത്തിലൂടെ ആദ്യ സിനിമാപ്രവേശനം നടത്തിയ തരുണി അതേ വര്‍ഷം തന്നെ പൃഥ്വിരാജിനൊപ്പം സത്യം എന്ന സിനിമയിലും 2009ല്‍ അമിതാഭ് ബച്ചനൊപ്പം പാ എന്ന സിനിമയിലും അഭിനയിച്ചിരുന്നു. പിന്നീട് പഠനവുമായി മുന്നോട്ടു പോയ തരുണി ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നേപ്പാളിയില്‍ വച്ചുണ്ടായ വിമാനാപകടത്തില്‍ മരിക്കുന്നത്. തരുണിയ്ക്ക് 14 വയസ് മാത്രമായിരുന്നു അപ്പോള്‍ പ്രായം. തരുണിയ്ക്കൊപ്പം അമ്മയും ഗീതയും അതേ അപകടത്തില്‍ മരിച്ചു.

എന്നാല്‍ ആ അപകടത്തിനു ശേഷം തരുണിയുടെ പിതാവ് തനിച്ചായി പോവുകയായിരുന്നു. നെഞ്ചു പൊട്ടുന്ന വേദനയില്‍ മാധ്യമങ്ങളോടു പോലും പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന അദ്ദേഹം പത്തു വര്‍ഷങ്ങള്‍ക്കു ശേഷം മാധ്യമങ്ങള്‍ക്കു മുന്നില്‍ എ്ത്തിയിരിക്കുകയാണ് ഇപ്പോള്‍. നേപ്പാളില്‍ വീണ്ടും ഒരു വിമാനാപകടം കഴിഞ്ഞദിവസം നടന്നപ്പോഴാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്:

വിമാനപകടത്തെക്കുറിച്ച് വീണ്ടും കേട്ടപ്പോള് സത്യത്തില് ദേഷ്യമാണ് തോന്നിയത്. ഇവരൊന്നും ഇപ്പോഴും കാര്യങ്ങളെക്കുറിച്ച് മനസിലാക്കിയിട്ടില്ല. എത്ര പേരുടെ ജീവനും ജീവിതവുമാണ് നഷ്ടപ്പെടുന്നതെന്ന് അവര്ക്കറിയില്ല. ഈ ആളുകളുടെ വിമാനങ്ങള്ക്ക് നല്ല പഴക്കമുണ്ട്. സ്വന്തം നേട്ടത്തിനായി ഓടുന്നവര് മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. ഇത്തരത്തിലൊരു അപകടത്തിലാണ് എനിക്ക് ഭാര്യയേയും മകളേയും നഷ്ടമായത്. ഇപ്പോഴും അതേക്കുറിച്ച് ഓര്ക്കുമ്പോള് എനിക്ക് ഞെട്ടലാണ്. അപകടത്തില് ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. പ്രിയപ്പെട്ടവരുടെ വിയോഗത്തില് നിന്നും കരകയറാന് ദൈവം അവര്ക്ക് ശക്തി നല്കട്ടെ.

തരുണിയും അമ്മ അപകടത്തില്പ്പെട്ട സമയത്ത് സംഭവിച്ച കാര്യങ്ങളെക്കുറിച്ചും അദ്ദേഹം അഭിമുഖത്തില് പറയുന്നുണ്ട്. ഞാന് അന്ന് മുംബൈയിലായിരുന്നു. ഭാര്യയും മോളും നേപ്പാളിലേക്ക് പോയിരുന്നു. ഗോവയില് പോവാനാണ് ആഗ്രഹമെന്ന് പറഞ്ഞ് മോള് ഒരു പ്ലാനുണ്ടാക്കിയിരുന്നു. അവിടെ പാരാഗ്ലൈഡിംഗ് നടത്താന് ആഗ്രഹമുണ്ടെന്നും എന്നോട് പറഞ്ഞിരുന്നു. ആ സമയത്ത് ഭാര്യ അവളുടെ സുഹൃത്തുക്കള്ക്കൊപ്പം നേപ്പാള് സന്ദര്ശിക്കാന് പോവുന്നുണ്ടായിരുന്നു. അപ്പോഴാണ് തരുണിയേയും കൂടെ കൂട്ടിയത്. താല്പര്യമില്ലാഞ്ഞിട്ടും മോളും അവര്ക്കൊപ്പം ചേരുകയായിരുന്നു.

ആ യാത്രയില് എന്തോ മോശം സംഭവിച്ചേക്കുമെന്ന് മോള്ക്ക് തോന്നിയിരുന്നുവെന്ന് തോന്നുന്നു. ഈ വിമാനം തകര്ന്നാല് ഞാന് നിന്നോട് ഐ ലവ് യൂ പറയുമെന്ന് അവള് ഒരു സുഹൃത്തിന് മെസ്സേജ് അയച്ചിരുന്നു. ആ യാത്രയ്ക്ക് മുന്പ് തരുണി മെസ്സേജ് അയച്ചതിനെക്കുറിച്ച് നേരത്തെ സുഹൃത്തുക്കളും തുറന്ന് പറഞ്ഞിരുന്നു. അമ്മയ്ക്കൊപ്പം ഒരു യാത്ര പോവുകയാണെന്നും, നിങ്ങളെയെല്ലാം എനിക്ക് മിസ് ചെയ്യുമെന്നുമായിരുന്നു മെസ്സേജ്. എന്താണ് ഇങ്ങനെ പറയുന്നതെന്ന് ചോദിച്ചപ്പോള് തമാശയാണെന്നായിരുന്നു മറുപടി. ആ വാക്കുകള് അറംപറ്റിയത് പോലെയാവുകയായിരുന്നു പിന്നീട്.

അപകടത്തെക്കുറിച്ച് അറിഞ്ഞ് അവിടെ എത്തിയപ്പോള് കണ്ട കാഴ്ച എന്നെ ഞെട്ടിച്ചിരുന്നു. മൃതദേഹങ്ങളില് നിന്നും സ്വര്ണ്ണവും പണവുമൊക്കെ എടുത്ത് പോവുന്നുണ്ടായിരുന്നു ചിലര്. ഭാര്യയുടെ സ്വര്ണ്ണാഭരണങ്ങളും കാശും വില കൂടിയ ഫോണുമെല്ലാം നഷ്ടമായിരുന്നു. എല്ലാം കൂടി 4 ലക്ഷം രൂപയോളം നഷ്ടം. അതൊന്നും ഞാന് ആ സമയത്ത് അറിഞ്ഞിരുന്നില്ല. ഭാര്യയേയും മകളേയും നഷ്ടമായതിന്റെ വേദനയിലായിരുന്നു. മകളുടെ ഡിവിഡി കാസറ്റും ഫോണും എനിക്ക് കിട്ടിയിരുന്നു.

ആ അപകടത്തിന് ശേഷം ഭക്തിമാര്ഗം തിരഞ്ഞെടുക്കുകയായിരുന്നു ഞാന്. വീട്ടിലൊരു ക്ഷേത്രം പണിതു. പൂജകളൊക്കെ ചെയ്യുന്നുണ്ട്. ആത്മീയതിലൂടെയാണ് ഞാന് ആ അപകടത്തെ ജീവിച്ചത്. ഇനി ഇത് മാത്രമേ എനിക്ക് ചെയ്യാനുള്ളൂയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സത്യം, വെള്ളിനക്ഷത്രം തുടങ്ങിയ സിനിമകള് കൂടാതെ ഒട്ടേറെ പരസ്യങ്ങളിലും അഭിനയിച്ച് കൈയ്യടി നേടിയിട്ടുണ്ട് തരുണി.

ബാലതാരമായി തിളങ്ങിയ തരുണി സച്ച്ദേവിനെ ഇന്നും മലയാളികള് ഓര്ത്തിരിക്കുന്നുണ്ട്. കുസൃതിച്ചിരിയും കൊഞ്ചിയുള്ള സംസാരവുമൊക്കെയായി ബിഗ് സ്‌ക്രീനില് തിളങ്ങുകയായിരുന്നു തരുണി.  പരസ്യങ്ങളും സിനിമകളുമൊക്കെയായി മുന്നേറുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം.

taruni sachdev father haresh sachdev

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES