Latest News

പി ജെ ആന്റണി ചേട്ടനൊപ്പമുള്ള സിനിന് ശേഷം താനൊരു യഥാര്‍ത്ഥ ആര്‍ട്ടിസ്റ്റാണെന്ന് പറഞ്ഞത് എനിക്ക് കിട്ടിയ വലിയ അവാര്‍ഡ്; നാടകം കഴിഞ്ഞപ്പോള്‍ പ്രേംജി കെട്ടിപ്പിടിച്ച് കരഞ്ഞത് വലിയ അംഗീകാരം; ത്രയും നാള്‍ ബലാത്സംഗമൊക്കെ ചെയ്ത് നടന്നിട്ട് എനിക്ക് ഫാന്‍സില്ല, അരിക്കൊമ്പന് ഫാന്‍സുണ്ട്; ടി ജി രവി പങ്ക് വച്ചത്  

Malayalilife
പി ജെ ആന്റണി ചേട്ടനൊപ്പമുള്ള സിനിന് ശേഷം താനൊരു യഥാര്‍ത്ഥ ആര്‍ട്ടിസ്റ്റാണെന്ന് പറഞ്ഞത് എനിക്ക് കിട്ടിയ വലിയ അവാര്‍ഡ്; നാടകം കഴിഞ്ഞപ്പോള്‍ പ്രേംജി കെട്ടിപ്പിടിച്ച് കരഞ്ഞത് വലിയ അംഗീകാരം; ത്രയും നാള്‍ ബലാത്സംഗമൊക്കെ ചെയ്ത് നടന്നിട്ട് എനിക്ക് ഫാന്‍സില്ല, അരിക്കൊമ്പന് ഫാന്‍സുണ്ട്; ടി ജി രവി പങ്ക് വച്ചത്   

48 വര്‍ഷത്തെ സിനിമാഭിനയജീവിതം. 250 സിനിമകള്‍. അതില്‍ നല്ലൊരു പങ്കും കടുത്ത വില്ലന്‍വേഷങ്ങള്‍. നാടകാഭിനയം അടക്കമുള്ള കലാജീവിതം 
ടി.ജി. രവീന്ദ്രനാഥ് എന്ന മൂര്‍ക്കനിക്കരക്കാരന്‍ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനാണ്. അടുത്തിടെ നടന്‍ നല്കിയ അഭിമുഖത്തില്‍ പങ്ക് വച്ച വിശേഷങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

തൊണ്ണൂറുകള്‍ മുതല്‍ വില്ലന്‍ വേഷത്തില്‍ തിളങ്ങിയ താരമാണ് ടി.ജി രവി. 176 ഓളം സിനിമയില്‍ വേഷമിട്ട താരം മൂന്ന് സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും, കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും, ക്രിട്ടിക്സ് അവാര്‍ഡും നടന്‍ നേടിയിട്ടുണ്ടെങ്കിലും തനിക്ക് ഫാന്‍സില്ലെന്ന് പറയുകയാണ് നടന്‍.തന്നെക്കാള്‍ ഫാന്‍സ് കൂടുതല്‍ അരിക്കൊമ്പനും ചക്കകൊമ്പനുമാണെന്നാണ് നടന്‍ പറയുന്നത്.സിനിമയില്‍ ഇത്രയും നാള്‍ ബലാത്സംഗം ഒക്കെ ചെയ്ത് നടന്നിട്ട് ഫാന്‍സില്ലാത്തത് കഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. 

'അരിക്കൊമ്പനും ചക്കക്കൊമ്പനും വന്നപ്പോള്‍ വിവാദം തന്നെയാണ്. ഇപ്പോള്‍ അതിന് ഫാന്‍സ് ഉണ്ട്. എനിക്ക് ഫാന്‍സില്ല. എന്തൊരു കഷ്ടമാണല്ലേ. ഇത്രയും നാള്‍ ഞാന്‍ ഈ സിനിമയിലൊക്കെ ബലാത്സംഗമൊക്കെ ചെയ്ത് നടന്നിട്ട് എനിക്ക് എന്തെങ്കിലും ഫാന്‍സ് ഒക്കെ വേണ്ടേ. അരിക്കൊമ്പന് നല്ല ഫാന്‍സ് ഉണ്ട്. അതിന്റെ പേരില്‍ പൈസ പിരിക്കുന്നുമുണ്ട്. കാലം പോയപോക്കേ', എന്നാണ് തമാശരൂപേണ ടി ജി രവി പറഞ്ഞത്. 

പാദസരമെന്ന സിനിമയില്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെയും പി.ജെ. ആന്റണിയുടെയും കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും ആ സിനിമയിലെ ഒരു രംഗം അഭിനയിച്ചതിന് ശേഷം പി.ജെ. ആന്റണി താനൊരു യഥാര്‍ത്ഥ ആര്‍ട്ടിസ്റ്റാണെന്ന് പറഞ്ഞത് ഒരു അവാര്‍ഡ് കിട്ടിയപോലെയായിരുന്നെന്നും അഭിമുഖത്തില്‍ നടന്‍ പറഞ്ഞു.

അവരുടെ കൂടെയൊക്കെ അഭിനയിക്കുകയെന്നാല്‍ വലിയൊരു ഭാഗ്യമാണ്. പി.ജെ. ആന്റണി ചേട്ടന്റെ കൂടെയൊരു സീനെടുക്കാന്‍ പോയപ്പോള്‍ എനിക്ക് നല്ല ഭയമുണ്ടായിരുന്നു. സീന്‍ അഭിനയിച്ചു കഴിഞ്ഞപ്പോള്‍ എന്നോട് പറഞ്ഞു. കയ്യില്‍ കാശുള്ള ചിലവന്മാര്‍ വരും, എന്നിട്ട് പ്രമാണിയാവാന്‍ വേണ്ടി സിനിമയെടുക്കും.അങ്ങനെയുള്ളയാളുകള്‍ക്ക് ഒരു വസ്തുവും അറിയുകയുണ്ടാവില്ല. കല തൊട്ട് തീണ്ടിയിട്ടുണ്ടാവില്ല. തന്നെയും ഞാന്‍ ആ കൂട്ടത്തിലാണ് കൂട്ടിയത്. പക്ഷേ തന്നോടൊത്ത് ഒരു സീന്‍ കഴിഞ്ഞപ്പോഴെനിക്ക് മനസിലായി താനൊരു യഥാര്‍ത്ഥ ആര്‍ട്ടിസ്റ്റാണെന്ന് എനിക്ക് കിട്ടിയ വലിയ അവാര്‍ഡായിരുന്നു അത്, ടി.ജി. രവി പറഞ്ഞു.

താന്‍ ഇരുപത്തിമൂന്നോളം നാടകത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും പ്രേംജിയില്‍ നിന്ന് ലഭിച്ച അഭിനന്ദനം തനിക്ക് കിട്ടിയ വലിയൊരു അംഗീകാരമായിരുന്നെന്നും ടി.ജി. രവി പറഞ്ഞു.ഞാന്‍ കുറേ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഏകദേശം ഇരുപത്തിമൂന്നോളം നാടകത്തില്‍ അഭിനയിക്കുകയും കുറച്ച് നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. ഞാനഭിനയിച്ച സമുദായം എന്നു പേരുള്ള നാടകമുണ്ടായിരുന്നു. അത് കാണാന്‍ പ്രേംജി വന്നിരുന്നു. ഞാന്‍ വളരെ ആരാധനയോടെ കണ്ട ആര്‍ട്ടിസ്റ്റുകളിലൊരാളായിരുന്നു അദ്ദേഹം.

വളരെ എക്സന്റ്രിക്കായ ഒരു പ്രൊഫസറുടെ റോളായിരുന്നു ഞാന്‍ അഭിനയിച്ചിരുന്നത്. ഞാന്‍ വളരെ ഉള്‍ക്കൊണ്ട് അഭിനയിച്ചൊരു നാടകമായിരുന്നു അത്. നാടകം അവതരിപ്പിച്ച് കഴിഞ്ഞപ്പോള്‍ പ്രേംജി എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഞാന്‍ ചെയ്ത ക്യാരക്ടറിന്റെ ഒരു ഇംപാക്ട് ആയിരുന്നു അത്. എനിക്ക് കിട്ടിയ വലിയൊരു അംഗീകാരമായിരുന്നു അത്,ടി.ജി. രവി പറഞ്ഞു.


ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ' മാളികപ്പുറം' എന്ന ചിത്രത്തിലാണ് ടി ജി രവി ഏറ്റവും ഒടുവിലായി അഭിനയിച്ചത്. സതിലെ നെഗറ്റീട് ഷേഡിലുളള അദ്ദേഹത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്.

Read more topics: # ടി.ജി രവി
t g ravi about life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES