വേള്‍ഡ് വൈഡ് റിലീസ് പിന്നിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി പ്രധാനവേഷത്തിലെത്തിയ ബ്രഹ്മാണ്ഡ ചിത്രം സൈറ നരസിംഹ റൈഡ്ഡി ചോര്‍ന്നു. ഓണ്‍ലൈനിലാണ് ചിത്രത്തിന്റെ പ്രിന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇന്നലെ റിലീസ് ചെയ്ത ചിത്രം മണിക്കൂറുകള്‍ കൊണ്ടാണ് പ്രസിദ്ധ സിനിമാ പൈറസി വെബ്‌സൈറ്റായ തമിഴ് റോക്കോഴ്‌സ് ചോര്‍ത്തിയത്. നേരത്തെ സഹോ, കബീര്‍ സിംഗ് തുടങ്ങിയ ചിത്രങ്ങളും ഇത്തരത്തില്‍ ലീക്കായിരുന്നു.
ബഹുഭാഷാ ചിത്രമായ സൈറയില്‍ അമിതാഭ് ബച്ചന്‍, വിജയ് സേതുപതി, സുദീപ്, നയന്‍താര, തമന്ന തുടങ്ങിയ വന്‍താര നിര തന്നെ വേഷമിട്ടിട്ടുണ്ട്. 200 കോടി മുതല്‍മുടക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം സുരീന്ദര്‍ റെഡ്ഢിയാണ്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. സ്വാതന്ത്യ സമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.