വൈഗ എന്ന തമിഴ് സിനിമയിലൂടെ അഭിനയം തുടങ്ങി പിന്നീട് മലയാള സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായ താരമാണ് സ്വാസിക വിജയ്. ഫ്‌ളവേഴ്‌സ് ചാനലിലെ സീത എന്ന സീരിയലിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും പ്രിയങ്കരിയായ നടി സിദ്ദാര്‍ഥ് ഭരതന്‍ സംവിധാന്‍ ചെയ്ത ചതുരം എന്ന ചിത്രത്തിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ തിളങ്ങി നില്‍ക്കുകയാണ്. ചതുരത്തിലേത് വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിട്ടും, ഏറെ മികവോടെ അവതരിപ്പിക്കാന്‍ സ്വാസികയ്ക്ക് കഴിഞ്ഞു.
ഇപ്പോള്‍ സിനിമയിലെ തന്റെ രണ്ട് അവസരങ്ങള്‍ നടി ആത്മീയ രാജന്‍ തട്ടിയെടുത്തതായി സ്വാസിക വിജയ് വെളിപ്പെടുത്തുകയാണ്. അമൃത ടിവിയുടെ റെഡ് കാര്‍പെറ്റ് എന്ന പരിപാടിയിലാണ് ശ്വാസികയുടെ പ്രതികരണം. സ്വാസികയാണ് പരിപാടിയുടെ അവതാരക. ഈ പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴാണ് ആത്മീയ രാജനോട് സ്വാസിക പരിഭവം പറഞ്ഞത്. ആത്മീയ സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിടെയായിരുന്നു സ്വാസികയുടെ പരാതി.
രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത റോസ് ഗിത്താറിനാല്‍ എന്ന ചിത്രത്തില്‍ ആത്മീയ രാജനായിരുന്നു നായിക. താനും ആ സിനിമയുടെ ഓഡിഷന് പോയിരുന്നെന്നും എന്നാല്‍ തനിക്ക് അവസരം കിട്ടിയില്ലെന്നും സ്വാസിക ആത്മീയയോട് പറഞ്ഞു.
'എനിക്ക് ആത്മീയയോട് ചിലത് ചോദിക്കാനുണ്ട്. കാണാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍. ഞാനും ആ സിനിമയുടെ ഓഡിഷന് പോയിരുന്നു. പക്ഷേ എനിക്ക് കിട്ടിയില്ല. അങ്ങനെ എനിക്കെന്താണ് കുറവുള്ളത്. ഒന്നല്ല, എന്റെ രണ്ട് അവസരങ്ങളാണ് ഈ കുട്ടി തട്ടിയെടുത്തത്. രണ്ടാമത്തെ ചിത്രം പൃഥിരാജ് നായകനായ കോള്‍ഡ് കേസ് ആണ്. എന്നെ ആ സിനിമയിലേയ്ക്ക് ആദ്യം വിളിച്ചിരുന്നു. എന്നാല്‍ പിന്നീട് അവരെന്നെ വിളിച്ചില്ല. അതിന് ശേഷം ആ സിനിമ കാണുമ്പോഴാണ് ആ സ്ഥാനത്ത് ആത്മീയയെ കാണുന്നത്.'- സ്വാസിക തമാശയായി പറഞ്ഞു. എന്നാല്‍ പ്രേതത്തിന്റെ ലുക്ക് കൂടുതലുള്ളത് തനിക്കാണെന്നും അത് താന്‍ വിട്ടുതരില്ലെന്നുമാണ് സ്വാസികയുടെ ചോദ്യത്തിന് ആത്മീയ രാജന്‍ മറുപടി നല്‍കിയത്.
മലയാളത്തിന് പുറമേ തമിഴിലും സജീവമായ ആത്മീയ അടുത്തിടെ തെലുങ്കിലും ചുവടുവച്ചു. ശേഖര്‍ എന്ന ചിത്രത്തിലാണ് ആത്മീയ അഭിനയിച്ചത്. ഉണ്ണി മുകുന്ദന്‍ നായകനായ ഷെഫീക്കിന്റെ സന്തോഷമാണ് ആത്മീയയുടേതായി മലയാളത്തിലിറങ്ങിയ അവസാന ചിത്രം. അതേസമയം, സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരമാണ് സ്വാസികയുടെ അവസാന ചിത്രം.