മിനി സ്‌ക്രീനില്‍ നിന്ന് തുടങ്ങി പിന്നീട് അവതാരകയായും സിനിമാതാരമായും തിളങ്ങി നില്‍ക്കുന്ന അഭിനേത്രിയാണ് സ്വാസിക . മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന ചുരുക്കം ചില താരങ്ങളിലൊരാള്‍ കൂടിയാണ് സ്വാസിക. അവതാരകായായും അഭിനേത്രിയായും നര്‍ത്തകിയെയുമെല്ലാം സജീവമായ താരത്തിന്റെ 'ചതുരം' സിനിമയാണ് ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയത്.
മലയാളി ആണെങ്കില്‍ കൂടിയും ഒരു തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ സ്വാസികയെ താരമാക്കി മാറ്റിയത് സീത എന്ന പരമ്പരയാണ്. കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന സിനിമയോടുകൂടി അതിലും മികച്ച വേഷങ്ങള്‍ ലഭിക്കാന്‍ സ്വാസികയ്ക്ക് സാധിച്ചു. കഴിഞ്ഞ വര്‍ഷം സ്വാസികയുടെ സിനിമ ജീവിതത്തില്‍ ഏറ്റവും മികച്ച റിലീസുകളുണ്ടായ ഒരു വര്‍ഷം തന്നെയായിരുന്നു.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിതാ സ്വാസിക പങ്കുവച്ച ഏറ്റവും പുതിയ വീഡിയോയും ശ്രദ്ധ നേടുകയാണ്. ഏതെങ്കിലും പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പാണോ എന്ന് വ്യക്തമല്ല.
സ്വാസിക കളരിപ്പയറ്റ് അഭ്യസിക്കുന്ന ഫോട്ടോസും വീഡിയോസുമാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഏതെങ്കിലും . എന്നാല്‍ ഫോട്ടോസ് പങ്കുവച്ചപ്പോള്‍ അതിന് താഴെ ഒരു മോശം കമന്റ് വരികയുണ്ടായി
സ്വാസിക അതിന് കിടിലം മറുപടിയും കൊടുത്തിരുന്നു. ''കൂടുതല്‍ അഭ്യാസം ഒന്നും വേണ്ട, ഇനി രണ്ട് പടവും കൂടി കഴിഞ്ഞാല്‍ ഫീല്‍ഡ് ഔട്ട് ആണ് പിന്നെ വീട്ടില്‍ അടങ്ങി ഇരിക്കാം..'', എന്നായിരുന്നു കമന്റ്. വീട്ടില്‍ ഇരിക്കുമ്പോള്‍ ടൈം പാസിന് വേണ്ടിയാണ് പഠിക്കുന്നെ.. എന്തിനെയും നേരിടാന്‍ തയാറാണെന്നും സ്വാസിക മറുപടിയും കൊടുത്തു. താനൊരു വലിയ കളരി ഫാനായിരുന്നുവെന്നും ഒരുപാട് നാളായി പഠിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും സ്വാസിക വീഡിയോ പങ്കുവച്ചതിന് ഒപ്പം കുറിച്ചു.