Latest News

ചന്ദ്രകാന്ത് വര്‍മ്മയായി മോഹന്‍ലാല്‍; കമാന്റോയായി സൂര്യയും; കാപ്പന്റെ തകര്‍പ്പന്‍ ട്രെയിലര്‍ പുറത്തിറങ്ങി

Malayalilife
ചന്ദ്രകാന്ത് വര്‍മ്മയായി മോഹന്‍ലാല്‍; കമാന്റോയായി സൂര്യയും; കാപ്പന്റെ തകര്‍പ്പന്‍ ട്രെയിലര്‍ പുറത്തിറങ്ങി

പ്രധാനമന്ത്രിയായി മോഹന്‍ലാലും കമാന്റോയായി സൂര്യയും എത്തുന്ന കാപ്പന്റെ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മയായിട്ടാണ്. ആക്ഷനും സസ്‌പെന്‍സും നിറച്ച ട്രെയിലറാണ് പുറത്തിറങ്ങിയത്. വ്യത്സ്തമായ വേഷപകര്‍ച്ച കൊണ്ട് സൂര്യ ട്രെയിലറില്‍ വിസ്മയിപ്പിക്കുന്നുണ്ട്. 

ലൊക്കേഷന്‍ ചിത്രങ്ങളിലെ ഒരു ഫ്ളക്സിലുള്ള 'ബഹുമാന്യനായ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ' എന്ന വാചകത്തില്‍ നിന്നാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രധാനമന്ത്രി റോളിലാണ് എത്തുന്നതെന്ന് വ്യക്തമായത്. 

സയേഷയാണു ചിത്രത്തിലെ നായിക. ആര്യ, ബോമന്‍ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങളിലെത്തുന്നു. ലൈക പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഹാരിസ് ജയരാജിന്റേതാണ്. ഗവേമിക് യു ആരിയാണ് ക്യാമറ. ചിത്രം മലയാളത്തിലും തെലുങ്കിലും മൊഴിമാറ്റി എത്തുന്നുണ്ടെന്നു സൂചനയുണ്ട്. കാപ്പന് മുന്‍പ് തന്നെ റിലീസിനൊരുങ്ങുന്ന സൂര്യ ചിത്രം എന്‍.ജി.കെ ആണ്. രാഷ്ട്രീയക്കാരന്റെ റോളിലാകും സൂര്യ ചിത്രത്തിലെത്തുക. 

surya and mohanlal movie kappan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES