മലയാളത്തിന് പുറമെ മറ്റ് അഞ്ച് ഭാഷകളില്‍ പ്രഗാത്ഭ്യം തെളിയിച്ച നടനാണ് ഇന്നസെന്റ്. നടന്റെ വിയോഗത്തില്‍ കേരളക്കര മാത്രമല്ല, തെന്നിന്ത്യന്‍ സിനിമ ലോകവും ആദരാഞ്ജലി രേഖപ്പെടുത്തുകയാണ്. ഇപ്പോള്‍ നടന്‍ സൂര്യയുടെ ഫാന്‍ പേജില്‍ ഇന്നസെന്റിനെ കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കേരളത്തില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത സൂര്യ ഇന്നസെന്റിന്റെ വലിയ ആരാധകനാണ് എന്ന് പറയുന്ന ഭാഗമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
സൂര്യ ഇന്നസെന്റിനൊപ്പം സെല്‍ഫി എടുത്തതും വീഡിയോയില്‍ കാണിക്കുന്നുണ്ട്. 'എന്റെ ഏറ്റവും വലിയ അച്ചീവ്മെന്റ് ഇന്നസെന്റ് സാറിന്റെ കൂടെ സെല്‍ഫി എടുത്തു എന്നതാണ്. അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് ഞാന്‍' എന്നായിരുന്നു സൂര്യ പറഞ്ഞത്.
ഇന്നസെന്റിന് ആനുശോചനം അറിയിച്ചു കൊണ്ട് നിരവധി ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.
Rip legend ???????????? #Innocent #ripinnocent pic.twitter.com/q4XUB50sNY
— INDEEVAR A R (@Indeevar_offl) March 26, 2023