അയന്‍ സിനിമയില്‍ തമന്നയേയും പുറകിലിരുത്തി സൂര്യ ഓടിച്ചുകൊണ്ട് പോകുന്ന മഞ്ഞ ബൈക്ക് ഓര്‍മ്മയില്ലേ... ടിവിഎസ്സിന്റെ 2009 മോഡല്‍ അപ്പാച്ചെ . ആ ബൈക്ക് കാണണമെങ്കില്‍ ഇനി ചെന്നൈയിലെ എവിഎം ഹെറിറ്റേജ് മ്യൂസിയത്തിലേക്ക് പോയാല്‍ മതി. എവിഎം സ്റ്റുഡിയോസ് തന്നെയാണ് അയനിലെ ബൈക്ക് മ്യൂസിയത്തിലെ വാഹനങ്ങളുടെ ശേഖരത്തിലേക്ക് ചേര്‍ത്തതായി അറിയിച്ചത്
ഇത് സൂര്യയുടെ പിറന്നാളിന് മുന്നോടിയായുള്ള സര്‍പ്രൈസാണെന്നും എവിഎം സ്റ്റുഡിയോസ് ട്വിറ്ററിലൂടെ അറിയിച്ചു. ആക്ഷന്‍ സീനുകളിലും ഗാനരംഗത്തിലും ഉള്‍പ്പടെ നിരവധി രംഗങ്ങള്‍ സൂര്യ അപ്പാച്ചെ ആര്‍ടിആര്‍ 160 4 വി ബൈക്ക് ഉപയോഗിക്കുന്നുണ്ട്. 2009ല്‍ പുറത്തിറങ്ങിയ അയന്‍ നിര്‍മ്മിച്ചത് എവിഎം സ്റ്റുഡിയോസായിരുന്നു
എവിഎം ശ്രാവണന്റെ മകന്‍ എംഎസ് ഗുഹനാണ് എവിഎം ഹെറിറ്റേജ് മ്യൂസിയം ആരംഭിച്ചത്. ഈ വര്‍ഷം ജൂണ്‍ മാസമായിരുന്നു മ്യൂസിയത്തിന്റെ ഉദ്ഘാടനം. തമിഴ് സിനിമയുടെ ചരിത്രവും പാരമ്പര്യവും ആഘോഷിക്കുക എന്ന ആശയമാണ് ഈ മ്യൂസിയത്തിന് പിന്നിലെ കാരണമെന്ന് ഗുഹന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. 1960കള്‍ മുതല്‍ തമിഴ് സിനിമയില്‍ ഉപയോഗിച്ചിട്ടുള്ള 40 കാറുകളും 20 മോട്ടോര്‍സൈക്കിളുകളും ഈ ശേഖരത്തിലുണ്ട്.