Latest News

അസിസ്റ്റന്റ് കൂടുതലായതിനാല്‍ ദിലീപിനെ കമല്‍ മടക്കി അയച്ചതാണ്;  ഞാന്‍ ഇടപെട്ടപ്പോള്‍ വീണിടം വിഷ്ണുലോകത്തിന്റെ സഹസംവിധായകനായി; ആദ്യമായി ദിലീപിന് ആയിരം രൂപ ശമ്പളം കൈപറ്റുന്നത് എന്നില്‍ നിന്നാണ്; ദിലീപിനെ അനുകൂലച്ച് രംഗത്തെത്തിയതും ജയിലില്‍ പോയി കണ്ടതും ഞാനാണ്; തുറന്നു പറഞ്ഞ് സുരേഷ് കുമാര്‍

Malayalilife
അസിസ്റ്റന്റ് കൂടുതലായതിനാല്‍ ദിലീപിനെ കമല്‍ മടക്കി അയച്ചതാണ്;  ഞാന്‍ ഇടപെട്ടപ്പോള്‍ വീണിടം വിഷ്ണുലോകത്തിന്റെ സഹസംവിധായകനായി; ആദ്യമായി ദിലീപിന് ആയിരം രൂപ ശമ്പളം കൈപറ്റുന്നത് എന്നില്‍ നിന്നാണ്; ദിലീപിനെ അനുകൂലച്ച് രംഗത്തെത്തിയതും ജയിലില്‍ പോയി കണ്ടതും ഞാനാണ്; തുറന്നു പറഞ്ഞ് സുരേഷ് കുമാര്‍

നപ്രിയനടന്‍ ദിലീപ് സിനിമയിലേക്ക് എത്തുന്നത് എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെയാണ് സഹനടനാകുന്നതിന് മുന്‍് തന്നെ അദ്ദേഹത്തിത്തിന്റെ സിനിമ കരിയറിന്റെ ആരംഭം തുടങ്ങുന്നത് സഹസംവിധായകനായിട്ടാണ്. മോഹന്‍ലാലിന നായകനാക്കി കമല്‍ ഒരുക്കിയ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ സഹസംവിധായകനായിട്ടാണ് ദിലീപ് എത്തുന്നത്. ചിത്രത്തിന്റെ നിര്‍മാതാവ് സുരേഷ് കുമാറായിരുന്നു.ഇപ്പോള്‍ ദിലീപിനെക്കുറിച്ചുള്ള സിനിമയിലെ അനുഭവങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. 

സുരേഷ് കുമാറിന്റ വാക്കുകള്‍ ഇങ്ങനെ:-


'ദിലീപ് ആദ്യം സഹസംവിധായകനായത് ഞാന്‍ നിര്‍മിച്ച വിഷ്ണു ലോകം എന്ന സിനിമയിലാണ്. അസിസ്റ്റന്റസ് കൂടുതലായതിനാല്‍ കമലിന് ആദ്യം ദിലീപിനെ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞിരുന്നില്ല. 'പിന്നീട് നോക്കാം' എന്നു പറഞ്ഞു. അങ്ങനെയാണ് എന്റെ ബന്ധു കൂടിയായ അനിക്കുട്ടന്‍ ദിലീപിനെ എന്റെ അടുത്തു കൊണ്ടുവരുന്നത്. ഞാന്‍ സമ്മതിച്ചാല്‍ നിര്‍ത്താമെന്നാണ് കമല്‍ പറഞ്ഞിരിക്കുന്നത്.

എന്തോ ഒരു തെളിച്ചം ആ പയ്യനില്‍ കണ്ടതു കൊണ്ട് നിന്നോട്ടെ എന്നു ഞാനും പറഞ്ഞു. സിനിമയില്‍ ദിലീപിന് ആദ്യം ശമ്പളം കൊടുക്കുന്നതും ഞാനാണ്. ആയിരം രൂപ. ആ സൗഹൃദമാണ് ഇപ്പോഴും തുടരുന്നത്. ദിലീപ് ഒരു പ്രതിസന്ധി ഘട്ടത്തില്‍ പെട്ടപ്പോള്‍ വലിയ സങ്കടം തോന്നി.

ആദ്യം ദിലീപിനെ അനുകൂലിച്ച് സംസാരിച്ചതും ആദ്യം ജയിലില്‍ പോയി കണ്ടതും ഞാനാണ്. ദിലീപിനു വേണ്ടി സംസാരിക്കാന്‍ പലര്‍ക്കും അതു ധൈര്യം കൊടുത്തു. ഇങ്ങനെ ഒരു മണ്ടത്തരം കാണിക്കുന്ന ആളല്ല ദിലീപ് എന്നാണ് എന്റെ പൂര്‍ണ വിശ്വാസം'' - സുരേഷ് കുമാര്‍ പറഞ്ഞു.

Read more topics: # suresh kumar say about dileep
suresh kumar say about dileep

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES