Latest News

വലിയ കാശ് ചോദിക്കുന്നവരെ ഒഴിവാക്കാനുള്ള തീരുമാനം എടുക്കും;വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയിലാണ് താരങ്ങള്‍ പ്രതിഫലം ചോദിക്കുന്നത്; നിര്‍മാതാവ് മരം കുലുക്കിയല്ല പൈസ കൊണ്ടുവരുന്നത്;നാദിര്‍ഷ ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ സുരേഷ് കുമാര്‍ പങ്ക് വച്ചത്

Malayalilife
വലിയ കാശ് ചോദിക്കുന്നവരെ ഒഴിവാക്കാനുള്ള തീരുമാനം എടുക്കും;വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയിലാണ് താരങ്ങള്‍ പ്രതിഫലം ചോദിക്കുന്നത്; നിര്‍മാതാവ് മരം കുലുക്കിയല്ല പൈസ കൊണ്ടുവരുന്നത്;നാദിര്‍ഷ ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ സുരേഷ് കുമാര്‍ പങ്ക് വച്ചത്

ലയാള സിനിമയിലെ യുവ താരങ്ങളുടെ അച്ചടക്കമില്ലായ്മ, ഉച്ചരവാദിത്വക്കുറവ്, സെറ്റിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍, ഉയര്‍ന്ന പ്രതിഫലം എന്നിവയെല്ലാം കഴിഞ്ഞ കുറേ ദിവസങ്ങളായി ചര്‍ച്ചകളില്‍ നിറയുകയാണ്. നിര്‍മാതാക്കളുടെ സംഘടന നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെയുള്‍പ്പെടെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. പിന്നാലെ ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ക്കെതിരെ ആരോപണങ്ങളുമായി സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുറന്ന് പറച്ചില്‍ നടത്തി. ഇപ്പോളിതാ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചും സുരേഷ് കുമാര്‍ പ്രതികരിച്ചിരിക്കുകയാണ്.

സിനിമ എടുക്കാന്‍ വലിയ കാശ് ചോദിക്കുന്ന താരങ്ങള്‍ വീട്ടിലിരിക്കുമെന്നാണ് നിര്‍മാതാവും ഫിലിം ചേംബര്‍ പ്രസിഡന്റുമായ ജി സുരേഷ് കുമാര്‍ വ്യക്തമാക്കിയത്. വായില്‍ തോന്നുന്ന രീതിയിലാണ് താരങ്ങള്‍ പ്രതിഫലം ചോദിക്കുന്നതെന്നും അതൊന്നും കൊടുക്കാന്‍ പറ്റുന്ന നിലയിലല്ല മലയാള സിനിമയെന്നും അദ്ദേഹം പറഞ്ഞു. നാദിര്‍ഷയുടെ പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു സുരേഷ് കുമാര്‍

വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയിലാണ് താരങ്ങള്‍ പ്രതിഫലം ചോദിക്കുന്നത്. അതൊന്നും കൊടുക്കാന്‍ പറ്റുന്ന നിലയിലല്ല മലയാള സിനിമ. ഇനി അങ്ങനെയുള്ളവരെ ഒഴിവാക്കിക്കൊണ്ടുള്ള സിനിമകളായിരിക്കും വരാന്‍ പോകുന്നത്. വലിയ കാശ് ചോദിക്കുന്നവരെ ഒഴിവാക്കാനുള്ള തീരുമാനമാണ് മലയാള സിനിമ എടുക്കാന്‍ പോകുന്നത്. തീരുമാനം നാളെയോ മറ്റന്നാളോ ഉണ്ടാകും. ഇത്ര ബഡ്ജറ്റില്‍ കൂടുതലുള്ള ആളുകളെ ഒഴിവാക്കും. ഇതൊരു മുന്നറിയിപ്പായിട്ട് പറയുകയാണ്. ന്യായമായിട്ട് ചോദിക്കാം. തീയേറ്ററില്‍ കളക്ഷനില്ല. പതിനഞ്ച് പേരുണ്ടെങ്കിലേ ഷോ തുടങ്ങുകയുള്ളൂ. പതിനഞ്ച് പേര്‍ക്ക് വേണ്ടി വെയ്റ്റ് ചെയ്യുകയാണ്. പല സ്ഥലത്തും ഷോ നടക്കുന്നില്ല. ഇത് നിര്‍മാതാവ് മാത്രം മനസിലാക്കിയാല്‍ പോര.

നിര്‍മാതാവ് മരം കുലുക്കിയല്ല പൈസ കൊണ്ടുവരുന്നത്. അല്ലെങ്കില്‍ നോട്ടടിച്ചല്ല കൊണ്ടുവരുന്നത്. അതുംകൂടി ഇവരൊന്ന് മനസിലാക്കണം. അല്ലെങ്കില്‍ അതിനുള്ള പ്രതിവിധി കണ്ടെത്താന്‍ ഒരു പ്രയാസവുമില്ല. ആരെ വച്ച് വേണേലും പടമെടുക്കാം. കണ്ടന്റാണ് പ്രധാനം. കണ്ടന്റ് നല്ലതാണെങ്കില്‍ സിനിമ ഹിറ്റാകും. വലിയ രീതിയില്‍ കാശ് വാങ്ങിക്കുന്നവന്‍ വീട്ടിലിരിക്കുന്ന രീതിയിലേക്കായിരിക്കും ഇനി പോകുന്നത്. അതൊരു മുന്നറിയിപ്പാണ്.'- സുരേഷ് കുമാര്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ശ്രദ്ധ നേടിയതോടെ അദ്ദേഹത്തിന്റെ മകള്‍ കീര്‍ത്തിയുടെ പ്രതിഫലവും ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്.
ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള അഭിനേത്രിയാണ് കീര്‍ത്തി. ഒരു സിനിമക്ക് താരം വാങ്ങുന്നത് കോടികളാണ്. ഇപ്പോഴിതാ, കീര്‍ത്തിയുടെ സ്വത്ത് വിവരങ്ങളാണ് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ചര്‍ച്ചയാകുന്നത്

സാധാരണ ഗതിയില്‍ ഒരു സിനിമയ്ക്ക് 2 മുതല്‍ 3 കോടി വരെയാണ് കീര്‍ത്തി വാങ്ങുന്നത്. എന്നാല്‍ നാനിക്കൊപ്പം അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയില്‍ നാല് കോടിയാണ് പ്രതിഫലം എന്നും റിപ്പോര്‍ട്ട് ഉണ്ടായിരിന്നു.

എന്നാല്‍ ദേശീയ അവാര്‍ഡും ഒടുവില്‍ പുറത്തിറങ്ങിയ ദസറ എന്ന സിനിമയുടെ വിജയവും ഒഴിച്ചാല്‍ കാര്യമായ ഹിറ്റൊന്നും കീര്‍ത്തിക്കില്ല. കീര്‍ത്തി ഇത്രയും പ്രതിഫലം കൂട്ടിയതില്‍ സുരേഷ് കുമാറിന് എന്തെങ്കിലും പറയാനുണ്ടോ എന്നാണ് ഉയരുന്ന ചോദ്യം. അതേസമയം തമിഴ്, തെലുങ്ക് സിനിമകള്‍ ബി?ഗ് ബജറ്റിലൊരുങ്ങുന്നവയാണെന്നും, കീര്‍ത്തി മലയാളത്തില്‍ അത്രയും പ്രതിഫലം വാങ്ങാറില്ല എന്നുമാണ് മറ്റൊരു വിഭാഗം പറയുന്നത്.

suresh kumar about actress remunaration

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES