ഭാഗ്യയുടെ വിവാഹ ആഘോഷങ്ങള്‍ തുടങ്ങി; വിവാഹത്തിന് മുന്നോടിയായി നടത്തിയ പാര്‍ട്ടിയില്‍ പച്ച ലഹങ്കയണിഞ്ഞ് താരപുത്രി; ഗുരുവായൂരില്‍ താലി കെട്ട് 17ന്; തിരുവനന്തപുരത്ത് വിരുന്നൊരുക്കുക 20ന്; പ്രധാനമന്ത്രിയടക്കം പങ്കെടുക്കുന്ന കല്യാണത്തിനായി ഒരുങ്ങി സുരേഷ് ഗോപിയും കുടുംബവും

Malayalilife

സുരേഷ് ഗോപി കുടുംബം ഇപ്പോള്‍ കല്യാണ മേളത്തിലാണ്. 17ന് ഗുരുവായൂരില്‍ നടക്കുന്ന വിവാഹത്തിന് മുന്നോടിയായി ആഘോഷങ്ങള്‍ ആരംഭിച്ചെന്ന സൂചനയാണ് പുറത്ത് വരുന്നത്. വിവാഹത്തിന് മുന്നോടിയായി നടത്തിയ പാര്‍ട്ടിയില്‍ പച്ച ലെഹങ്ക അണിഞ്ഞ് അതിസുന്ദരിയായ ഭാഗ്യയുടെ ചിത്രങ്ങളാണ് പുറത്ത് വരുന്നത്. കൃഷ്ണ കുമാറിന്റെ മകളും നടിയുമായ അഹാനയാണ് ചിത്രങ്ങള്‍ പങ്ക് വച്ചിരിക്കുന്നത്.

ഭാഗ്യ സുരേഷ് ശ്രേയസ് മോഹന്റെ ഭാര്യയായി ജീവിതം ആരംഭിക്കുമ്പോള്‍ വിവാഹ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഗുരുവായൂരമ്പലത്തില്‍ വച്ചാണ് താരപുത്രിയുടെ കല്യാണം.

ജനുവരി മാസം 17നാണ് ഭാഗ്യയുടെ വിവാഹം നടക്കുക.  വിവാഹശേഷം ജനുവരി 20ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പ്രൗഢഗംഭീര വിവാഹപാര്‍ട്ടി സുരേഷ് ഗോപി പ്ലാന്‍ ചെയ്യുന്നുണ്ട്

മാവേലിക്കര സ്വദേശിയാണ് ഭാഗ്യയുടെ വരന്‍ ശ്രേയസ്. ബിസിനസ് പ്രൊഫഷണലാണ്. കഴിഞ്ഞ വര്‍ഷം, സുരേഷ് ഗോപിയുടെ വസതിയില്‍ നടന്ന ലളിതമായ ചടങ്ങിലാണ് വിവാഹനിശ്ചയം നടത്തിയത്.വിദേശപഠനം കഴിഞ്ഞു നാട്ടിലെത്തിയ വേളയിലാണ് ഭാഗ്യയുടെ വിവാഹം.

suresh gopis daughter bhagya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES