Latest News

നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിനയിച്ചാല്‍ തന്റെ ഇമേജിനെ വല്ലാതെ ബാധിക്കും; ഏഴ് ദിവസം ഷൂട്ട് ചെയ്ത് കര്‍പ്പൂരദീപത്തില്‍ അഭിനയിക്കാതെ സുരേഷ് ഗോപി പോയി; നടൻ സുരേഷ് ഗോപിയെ പറ്റി പറഞ്ഞ് കല്ലൂർ ഡെന്നിസ്

Malayalilife
നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിനയിച്ചാല്‍ തന്റെ ഇമേജിനെ വല്ലാതെ ബാധിക്കും; ഏഴ് ദിവസം ഷൂട്ട് ചെയ്ത് കര്‍പ്പൂരദീപത്തില്‍ അഭിനയിക്കാതെ സുരേഷ് ഗോപി പോയി; നടൻ സുരേഷ് ഗോപിയെ പറ്റി പറഞ്ഞ് കല്ലൂർ ഡെന്നിസ്

ന്ത്യൻ ചലച്ചിത്ര തിരക്കഥാകൃത്തും മലയാള സിനിമകളിലെ നോവലിസ്റ്റുമാണ് കലൂർ ഡെന്നിസ്. 1979 ൽ അനുഭാവംഗലെ നന്ദി എന്ന ചിത്രത്തിലൂടെ career ദ്യോഗിക ജീവിതം ആരംഭിച്ചു. തിരക്കഥ, കഥ, സംഭാഷണം എന്നിവയുൾപ്പെടെ നൂറിലധികം മലയാള സിനിമകളിൽ പ്രവർത്തിച്ചു. ഇപ്പോൾ ഇദ്ദേഹത്തിന്റെ ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. സുരേഷ് ഗോപി കാരണം നടക്കാതെ പോയ ഒരു ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് തിരക്കഥാകൃത്ത്. ഇറക്കാൻ പറ്റാതെ പോയ സിനിമയെ പറ്റിയാണ് അദ്ദേഹം പറയുന്നത്. 

പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരങ്ങളാണ് സുരേഷ് ഗോപിയും ഉർവശിയും. കര്‍പ്പൂരദീപം എന്ന സിനിമയിൽ ഉർവശിക്ക് കൂടുതൽ പ്രധാന്യം നൽകുന്ന രംഗമുണ്ടായിരുന്നുവെന്നും അത് മാറ്റിയെഴുതാൻ പറഞ്ഞുവെന്നുമാണ് കല്ലൂർ ഡെന്നിസ് പറയുന്നത്. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിനയിച്ചാല്‍ തനിക്കിപ്പോള്‍ കിട്ടിയിരിക്കുന്ന ഇമേജിനെ വല്ലാതെ ബാധിക്കുമെന്നും നായകന് പ്രാധാന്യമുള്ള വിധത്തില്‍ തിരക്കഥ മാറ്റിയെഴുതിയാല്‍ അഭിനയിക്കാമെന്നുമാണ് സുരേഷ് പറഞ്ഞിരുന്നു. അതിലെ ഒരു സീനിൽ ഉർവശിക്ക് കൂടുതൽ പ്രാധാന്യമുള്ള രംഗത്തിലാണ് ഈ മാറ്റം വരുത്താൻ ആവശ്യപെട്ടത്. തിരക്കഥ മാറ്റില്ലെന്ന് ഉറപ്പിച്ച് പറഞ്ഞപ്പോള്‍ ഏഴ് ദിവസം ഷൂട്ട് ചെയ്ത് കര്‍പ്പൂരദീപത്തില്‍ അഭിനയിക്കാതെ സുരേഷ് ഗോപി പോയി. അങ്ങനെയാണ് കര്‍പ്പൂരദീപത്തിന് തിരശ്ശീല വീണത്. 

ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട് ലോക്ക് ഡൗണിന് മുൻപ് പുറത്തു വന്ന ചിത്രമായിരുന്നു . ഈ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. പുത്തം പുതു കാലൈ, സൂരറൈ പോട്ര്‌, മൂക്കൂത്തി അമ്മൻ തുടങ്ങിയവയാണ് 2020 ൽ പുറത്തിറങ്ങിയ ഉർവശിയുടെ ചിത്രങ്ങൾ.

suresh gopi urvasi kalloor dennis malayalam movie stop

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES