മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവും രാജ്യസഭ അംഗവുമാണ് സുരേഷ് ഗോപി. രാജാവിൻ്റെ മകൻ എന്ന ചിത്രത്തിൽ വില്ലൻ വേഷം സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. അതിനു മുൻപ് 1965-ൽ ഓടയിൽ നിന്ന് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചിരുന്നു. പിന്നീട് വില്ലൻ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു വന്നു. എങ്കിലും കമ്മീഷണർ എന്ന ചിത്രത്തിലെ പ്രകടനത്തോടെ സൂപ്പർ താരനിരയിലേയ്ക്ക് ഉയർന്നു.
സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത സംവിധായകനാണ് ജയരാജ്. നീണ്ട ഇടവേളക്കു ശേഷം അത്ഭുതം എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചിരുന്നു. നാളേറെയായിട്ടും ചിത്രം റിലീസ് ചെയ്യാനായിരുന്നില്ല. 2005ൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം നാളെ പ്രേക്ഷകരിലേക്കെത്തുകയാണ്. നീണ്ട പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് ഈ ഹിറ്റ് കോമ്പോയുടെ ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ഹൈദരാബാദിനെ രാമോജി ഫിലിം സിറ്റിയിൽ വച്ചായിരുന്നു ജയരാജിന്റെ നവരസ സീരീസിലെ നാലാമതായെത്തിയ ഈ ചിത്രം പൂർണ്ണമായും ചിത്രീകരിച്ചത്. സുരേഷ് ഗോപിയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. KPSC ലളിത, മമത മോഹൻദാസ്, കാവാലം ശ്രീകുമാർ തുടങ്ങിയവർക്കൊപ്പം ഹോളിവുഡ് താരങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഏറെക്കാലത്തെ കാത്തിരിപ്പുകൾക്ക് ശേഷമാണ് ഈ ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.
കളിയാട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് 1997-ൽ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി. സുരേഷ് ഗോപി രാജ്യസഭാംഗം കൂടിയാണ് രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന ആറാം മലയാളിയാണ് സുരേഷ് ഗോപി. കലാകാരൻമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് സുരേഷ് ഗോപിയുടെ പേര് കേന്ദ്രം നിർദ്ദേശിച്ചിരുന്നത്. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽനിന്ന് എൻ.ഡി.എ. സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.