സുരേഷ് ഗോപി ശോഭന ജോഡികൾ വീണ്ടും ഒരുമിക്കുന്നു; സൂപ്പർ ഹിറ്റ് ജോഡികൾ എത്തുന്നത് സത്യൻ അന്തിക്കാടിന്റെ മകന്റെ സംവിധാനത്തിൽ; നർമ്മത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു കുടുംബചിത്രത്തിൽ നസ്രിയയയും

Malayalilife
topbanner
സുരേഷ് ഗോപി ശോഭന ജോഡികൾ വീണ്ടും ഒരുമിക്കുന്നു; സൂപ്പർ ഹിറ്റ് ജോഡികൾ എത്തുന്നത് സത്യൻ അന്തിക്കാടിന്റെ മകന്റെ സംവിധാനത്തിൽ; നർമ്മത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു കുടുംബചിത്രത്തിൽ നസ്രിയയയും

രു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിന്ന താരങ്ങളായിരുന്നു സുരേഷ് ഗോപിയും ശോഭനയും. ശക്തമായ വേഷങ്ങളിലൂടെ ഇരുവരും മലയാളത്തിൽ ഹിറ്റ് സിനിമകൾ സമ്മാനിച്ചവരാണ്. ഏറെ കാലമായി സിനിമാലോകത്ത് നിന്ന് മാറി നിന്ന താരങ്ങൾ വീണ്ടും ഒന്നിക്കുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധായകനാവുന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചെത്തുക. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശോഭന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയിൽ നസ്രിയയും സുരേഷ് ഗോപിയും രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രത്തിന്റെ ഒഫിഷ്യൽ അനൗൺസ്മെന്റ് വൈകാതെ ഉണ്ടാവും.

ചിത്രത്തിന്റെ പേപ്പർ വർക്ക് പുരോഗമിക്കുന്നതേ ഉള്ളുവെന്നും നർമ്മത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു ഫാമിലി ഡ്രാമയാവും ചിത്രമെന്നും അനൂപ് സത്യൻ പറഞ്ഞു. സുരേഷ് ഗോപിയുടെ മാസ് കഥാപാത്രങ്ങളുടെ മാതൃകയിലുള്ളതാവില്ല ഇതിലെ കഥാപാത്രമെന്നും അനൂപ് പറയുന്നു. 'സുരേഷ് ഗോപിയുടെ സാധാരണ ഹീറോ വേഷമല്ല ചിത്രത്തിലേത്, ഒരു പ്രത്യേക വേഷമാണ് അദ്ദേഹം ചെയ്യുന്നത്. ആ സ്ഥാനത്തേക്ക് മറ്റൊരാളെ തനിക്ക് ചിന്തിക്കേണ്ടി വന്നിട്ടില്ല'. അനൂപ് സത്യൻ ഏഷ്യാനെറ്റിന് നല്കിയ അഭിമുഖത്തിൽ പറയുന്നു.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 2013ൽ പുറത്തെത്തിയ 'തിര'യാണ് ശോഭന ഇതിനുമുൻപ് അഭിനയിച്ച മലയാളചിത്രം. 2005ൽ ജയരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'മകൾക്ക്' എന്ന ചിത്രത്തിലാണ് ശോഭനയും സുരേഷ് ഗോപിയും അവസാനമായി ഒരുമിച്ചത്.

ലോക് സഭാ തിരഞ്ഞെടുപ്പിന്റെ തിരക്കുകൾ കഴിഞ്ഞാൽ സുരേഷ് ഗോപി സിനിമയിൽ ജോയിൻ ചെയ്യും. ട്രാൻസിനു ശേഷം നസ്രിയ അഭിനയിക്കുന്ന ചിത്രമായിരിക്കുമിത്.

suresh gopi and shobhana come back

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES