Latest News

ദുര്‍ഗാഷ്ടമി നാളില്‍ നഗുലനും ഗംഗയും വീണ്ടും കണ്ടുമുട്ടി; വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിക്കാന്‍ സുരേഷ് ഗോപിയും ശോഭനയും; ദുല്‍ഖര്‍ നിര്‍മ്മാതാവുന്ന ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രം വൈറല്‍

Malayalilife
ദുര്‍ഗാഷ്ടമി നാളില്‍ നഗുലനും ഗംഗയും വീണ്ടും കണ്ടുമുട്ടി; വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിക്കാന്‍ സുരേഷ് ഗോപിയും ശോഭനയും; ദുല്‍ഖര്‍ നിര്‍മ്മാതാവുന്ന ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രം വൈറല്‍

രു കാലത്ത് മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട നായികായിരുന്നു ശോഭന. താരരാജാക്കന്‍മാരുടെ എല്ലാവരുടെയും നായികയായി ശോഭന എത്തിയിട്ടുണ്ട്. സുരേഷ് ഗോപിയും ശോഭനയും മികച്ച താരജോഡികളായിരുന്നു. ഇരുവരും ഒന്നിച്ച മണിച്ചിത്രത്താഴ് മലയാളസിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നാണ്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കുശേഷം താരജോഡികള്‍ വീണ്ടും ഒന്നിക്കുകയാണ്.

സത്യന്‍ അന്തിക്കാടിന്റെ മകന് അനൂപ് സത്യന്റെ കന്നി സംവിധാന സംരംഭമായ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ദുല്‍ഖര്‍ സല്മാന് നിര്മിക്കുന്ന ചിത്രത്തില് ദുല്‍ഖറും കല്യാണി പ്രിയദര്ശനും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈയില് പുരോഗമിക്കുകയാണ്. സിനിമയില്‍ സജീവമല്ലാത്തപ്പോഴും ശോഭനയോടുള്ള പ്രേക്ഷകരുടെ ഇഷ്ടത്തിന് തീരെയും കുറവില്ലായിരുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തെത്തിയ 'തിര'യാണ് ശോഭന അവസാനമായി അഭിനയിച്ച ചിത്രം. സിനിമയില്‍ സജീവമല്ലാതിരുന്നപ്പോഴും താരം നൃത്തവേദികളില്‍ സജീവമായിരുന്നു. ഏറെ കാലമായി സിനിമാലോകത്ത് നിന്ന് മാറി നിന്ന ശോഭനയും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുമെന്ന വാര്‍ത്ത കുറച്ചു നാളുകള്‍ക്കു മുന്‍പാണ് പുറത്തു വന്നത്. ഗോസിപ്പുകളാണെന്ന് കരുതിയെങ്കിലും സംഗതി സത്യമാണെന്ന് ഇരുവരും ഒന്നിച്ചുള്ള ചിത്രം പുറത്തുവന്നപ്പോഴാണ് ആരാധകര്‍ക്ക് മനസിലായത്. മകള്‍ക്ക് എന്ന ജയരാജ് ചിത്രത്തിലാണ് മുമ്പ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.
                                                                                                                                                                                                                                                                                         
ശോഭനയ്‌ക്കൊപ്പം പകര്ത്തിയ ചിത്രം സുരേഷ് ഗോപിയാണ് പങ്കുവച്ചിരിക്കുന്നത്. നകുലന്‍ ഗംഗയുമായി ദുര്‍ഗാഷ്ടമി ദിനത്തില്‍ വീണ്ടും ഒന്നിച്ചപ്പോള്‍ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മണിചിത്രത്താഴിന് 25 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. മണിച്ചിത്രത്താഴിന് പുറമേ സിന്ദൂരരേഖ, ഇന്നലെ, കമ്മീഷണര്‍ തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ചിട്ടുണ്ട്. അനൂപ് സത്യന്റെ ചിത്രത്തിന് പേര് നിര്ണയിച്ചിട്ടില്ല. വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി ചേര്ന്നാണ് ദുല്‍ഖര്‍ ചിത്രം നിര്‍മിക്കുന്നത്. നസ്രിയ ചിത്രത്തില്‍ ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും കല്യാണി പ്രിയദര്‍ശനാണ് ഇപ്പോള്‍ ചിത്രത്തില്‍ നായികയാകുന്നത്.

Read more topics: # suresh gopi and shobhana meet
suresh gopi and shobhana meet

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES