ചാക്കോച്ചിക്കൊപ്പം കൊച്ചു ചാക്കോച്ചിയും എത്തുന്നു; ലേലം രണ്ടാം ഭാഗത്തില്‍ സുരേഷ് ഗോപിയും ഗോകുല്‍ സുരേഷും ഒന്നിച്ചെത്തുന്നു; വെളിപ്പെടുത്തി താരം

Malayalilife
  ചാക്കോച്ചിക്കൊപ്പം കൊച്ചു ചാക്കോച്ചിയും എത്തുന്നു; ലേലം രണ്ടാം ഭാഗത്തില്‍ സുരേഷ് ഗോപിയും ഗോകുല്‍ സുരേഷും ഒന്നിച്ചെത്തുന്നു; വെളിപ്പെടുത്തി താരം

ക്ഷന്‍ കിങ് സുരേഷ് ഗോപിയെ നായകനാക്കി ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ലേലം.  സോമന്‍, സുരേഷ് ഗോപി എന്നിവരൊന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ലേലത്തിന്റെ രണ്ടാം ഭാഗമൊരുങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിധിന്‍ രണ്‍ജി പണിക്കര്‍ ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇപ്പോഴിത ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ സുരേഷ് ഗോപിയോടൊപ്പം മകന്‍ ഗോകുല്‍ സുരേഷും അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒരു അഭിമുഖത്തിനിടെ സുരേഷ് ഗോപിയാണ് ഇതിനെക്കുറിച്ച് തുറന്നു പറഞ്ഞത്. സുരേഷ് ഗോപി അവതരിപ്പിച്ച ആനക്കാട്ടില്‍ ചാക്കോച്ചിയുടെ മകന്‍ കൊച്ച് ചാക്കോച്ചി എന്ന കഥാപാത്രത്തെയാണ് ഗോകുല്‍ സുരേഷ് അവതരിപ്പിക്കുന്നത്.

'ഗോകുലിന്റെ ചെറുപ്പം മുതലെയുള്ള ആഗ്രഹമായിരുന്നു അത്. കുഞ്ഞായിരിക്കുമ്പോള്‍ കൊച്ച് ചാക്കോച്ചി എന്നായിരുന്നു അവന്‍ സ്വയം വിളിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ അത് സിനിമയില്‍ സത്യമായിരിക്കുന്നു'.-സുരേഷ് ഗോപി പറഞ്ഞു.

Read more topics: # suresh gopi about lalem 2
suresh gopi about lalem 2

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES