കന്നി സംവിധാനത്തിലൂടെ ഗംഭീരമാസ് ഒരുക്കിയ നടനാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്റെ സംവിധാനവും മോഹന്‍ലാലിന്റെ മാസും കലര്‍ന്നപ്പോള്‍ ഗംഭീര വിജയമാണ് ലൂസിഫര്‍ കൈവരിച്ചത്. ചിത്രം തീയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. എട്ടു ദിവസം കൊണ്ടുതന്നെ ചിത്രം 100 കോടി ക്ലബ്ബിലും എത്തി. അതില്‍ പൃഥ്വിരാജിനെ അഭിനന്ദിച്ച് രംഗത്തെത്തിയരിക്കുകയാണ് ഭാര്യ സുപ്രിയ.
ഡയറക്ടര്‍ സാറിനും ടീമിനും അഭിനന്ദനങ്ങള്‍. എല്ലായ്‌പ്പോഴും സ്വയം പുതിയ അളവുകള്‍ കണ്ടെത്തി കൂടുതല്‍ ഉയരങ്ങളിലേക്ക് വളരാന്‍ കഴിയട്ടെ-സുപ്രിയ സോഷ്യല്‍ മീഡിയയിലൂടെ കുറിക്കുന്നു.
ലൂസിഫറില്‍ മഞ്ജു വാര്യരാണ് പ്രധാന നായികകഥാപാത്രമായി എത്തിയത്. വിവേക് ഒബ്‌റോയ് അടക്കം ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മോഹന്‍ലാല്‍ നായകനായ പുലിമുരുകനാണ് ആദ്യമായി 100 കോടി രൂപയിലധികം കളക്ഷന്‍ നേടിയ മലയാള ചിത്രം.