തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്ക്കായി ഏഷ്യയിലെ ഏറ്റവും വലിയ കട്ട് ഔട്ട് തീര്‍ത്ത് മലയാളികള്‍. കൊല്ലത്തെ വിജയ് ഫാന്‍സ യൂണിറ്റിന്റെ നേതൃത്വത്തിലാണ് കൊല്ലം പീരങ്കി മൈതാനത്ത് വിജയിക്കായി കൂറ്റന്‍ കട്ട ്ഔട്ട് തീര്‍ത്തത്. വിജയ് ഫാന്‍സിന്റെ നേതൃത്വത്തിലൊരുക്കിുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് കട്ട് ഔട്ട് ഒരുക്കുന്നത്.
വിജയ് ഫാന്‍സ് കൊല്ലം നന്‍പന്‍സ് അസോസിയേഷന്റെ നേതൃത്വത്തിലാണ ഏഷ്യയിലെ ഏറ്റവും വലിയ കട്ട് ഔട്ട് വിജയ്ക്കായി നിര്‍മിച്ചത്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി തുക കണ്ടെത്താന്‍ വേണ്ടിയാണ് ഈ ശ്രമമെന്ന് ഭാരവാഹികള്‍ പറയുന്നത്. മുണ്ടക്കല്‍ അമൃതകുളത്ത് തീപിടിത്തത്തില്‍ വീടി് നഷ്ടമായ മഹി കൃഷ്ണന്റെ കുടുംബത്തിന് സഹയാവുമായിട്ടാണ് ഈ മഹാത്തായ ഉദ്യമം ഫാന്‍സ് ഏറ്റെടുത്തിരിക്കുന്നത്. ഒരു ലക്ഷം രൂപ ധനസഹായവും വെള്ളപ്പൊക്കത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനം നടത്തിയ രണ്ട് മത്സ്യത്തൊഴിലാളികളെ ചടങ്ങില്‍ ആദരിക്കുകയും ചെയ്യും.
നവംബര്‍ അഞ്ചിന് കൊല്ലം പീരങ്കി മൈതാനിയിലാണ് വിജയുടെ പേരിലുള്ള നന്‍പന്‍ ഫാന്‍സ് അസോസിയേഷന്റെ പരിപാടി നടക്കുക. ഈ പരിപാടുടെ ഭാഗമായിട്ടാണ് ഏഷ്യയിലെ ഏറ്റവും വലിയ കട്ട് ഔട്ട് ഒരുക്കിയത്. ഇന്ത്യന്‍ സിനിമയില്‍ ഒരു നടന്റെ പേരില്‍ സ്ഥാപിച്ച ഏറ്റവും വലിയ കട്ട് ഔട്ട് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.