മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് സണ്ണി ലിയോണി. ബിഗ് ബോസിലൂടെ ഇന്ത്യയിലെത്തിയ മുന്‍ പോണ്‍ താരം ഇന്ന് ബോളിവുഡില്‍ മാത്രമല്ല പല ഭാഷകളിലും ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. കേരളത്തിലെ യുവത്വങ്ങൾ ചേച്ചി എന്നാണ് താരത്തിനെ വിളിക്കുന്നത്. മലയാളം സിനിമയിലും താരം മിന്നിയിട്ടുണ്ട്.മുൻപ് താരം കേരളത്തിൽ വന്നപ്പോൾ വല്യ ജനാവലിയാണ് കൊച്ചിയിൽ തടിച്ചു കൂടിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളോളമായി കുടുംബവുമായി കേരളത്തിലുണ്ട് സണ്ണി ലിയോണി. ഇപ്പോൾ താരം പങ്കുവച്ച ചിത്രങ്ങളാണ് തരംഗം. സണ്ണി ലിയോണിയുടെ പുത്തന്‍ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
തിരുവനന്തപുരത്തെ പൂവാറിലെ റിസോര്‍ട്ടിലാണ് സണ്ണിയും കുടുംബവും ഇപ്പോഴുള്ളത്. ഇവിടെ നിന്നുമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. കേരള സാരിയുടുത്താണ് മുല്ലപ്പൂവ് ചൂടിയ സണ്ണി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. മലയാളി മങ്കയായി അണിഞ്ഞൊരുങ്ങി ഭർത്താവ് ഡാനിയേൽ വെബറിനും മക്കളായ നിഷ, അഷർ, നോവ എന്നിവർക്കൊപ്പം ഇരുന്ന് സദ്യ കഴിച്ച് നടി സണ്ണി ലിയോണി. ഒരു സ്വകാര്യ ചാനൽ പരിപാടിക്കായി ഒരു മാസം കേരളത്തിലേക്കെത്തിയതാണ് സണ്ണിയും കുടുംബവും. തിരുവനന്തപുരത്തെ റിസോർട്ടിലാണ് ഇവരുടെ താമസം. ഡാനിയല്‍ മുണ്ടും കുര്‍ത്തയും അണിഞ്ഞെത്തിയപ്പോള്‍ മക്കളും കേരളീയ വേഷത്തില്‍ തന്നെയാണ്. പട്ടുപാവടയുടുത്ത് മുല്ലപ്പൂവ് ചൂടി അനിയന്മാര്‍ക്കൊപ്പം നില്‍ക്കുന്ന നിഷയുടെ ചിത്രങ്ങളും വൈറലാണ്. ഷര്‍ട്ടും മുണ്ടുമാണ് അഷറും നോഹയും ധരിച്ചിരിക്കുന്നത്. സാരിയിൽ മാത്രമല്ല വാഴ ഇലയിൽ സദ്യ ഉണ്ണുന്ന സണ്ണി ലിയോണിയെയും കുടുംബത്തെയും കാണാൻ സാധിക്കുന്നു. താരങ്ങൾ കേരളത്തിൽ വന്നു കേരളീയർ ആകാൻ ശ്രമിക്കുന്നത് മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തു. നിമിഷങ്ങൾ മാത്രമായിരുന്നു ഈ ചിത്രം വൈറൽ ആകാൻ വേണ്ടീരുന്നത്.
ജനുവരി 21നായിരുന്നു സണ്ണി ലിയോണും കുടുംബവും കേരളത്തിലെത്തിയത്. പിന്നാലെ കുടുംബം ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇതിന് ശേഷമാണ് അവധി ആഘോഷങ്ങള്‍ ആരംഭിച്ചത്. കേരളത്തിലെ അവധിക്കാലത്തില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സണ്ണി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത് തിരുവന്തപുരത്തെ പൂവാര്‍ ഐലന്റ് റിസോര്‍ട്ടാണ്.