സിനിമയിൽ മൈ ഫോൺ നമ്പർ ഈസ് എന്ന പറഞ്ഞ ശേഷം നടന്മാരും നടിമാരും പറയുന്ന നമ്പറുകൾ ഉപയോഗിക്കുന്നവർക്ക് പിന്നീട് ഇരിക്കപ്പൊറുതി കിട്ടാറില്ല. പല സുപ്പർ താരങ്ങളേയും അന്വേഷിച്ച് കോളുകൾ വരുന്നത് പാവപ്പെട്ട സാധാരണക്കാരനുമായിരിക്കും. ഇനി സിനിമയിൽ നമ്പർ പറയുന്നത് സണ്ണി ലിയോൺ ആണെന്ന് കരുതുക.
എന്തായിരിക്കും ആ നമ്പറിന്റെ യഥാർഥഉടമസ്ഥന്റെ അവസ്ഥ.സണ്ണി ലിയോണിന്റേതെന്ന പേരിൽ സിനിമയിലൂടെ പ്രചരിച്ച നമ്പർ നിമിത്തം പുനീത് അഗർവാൾ എന്ന ചെറുപ്പക്കാരൻ പുലിവാൽ പിടിച്ചത് വലിയ വാർത്തയായിരുന്നു. സണ്ണി ലിയോണിന്റെ അർജ്ജുൻ പാട്യാല എന്ന ചിത്രത്തിലൂടെ പ്രചരിച്ച നമ്പർ ഇദ്ദേഹത്തിന്റേതായതിനാൽ തെറ്റിദ്ധരിച്ച് നൂറുകണക്കിന് ഫോൺ കോളുകളാണ് പുനീതിനെത്തിയത്. ഇപ്പോഴിതാ സംഭവത്തിൽ ഈ ചെറുപ്പക്കാരനോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാൽ സണ്ണി ലിയോൺ
സിനിമയിൽ അങ്ങനെ ഒരു നമ്പർ ഉപയോഗിച്ചതിന് ഉത്തരം പറയേണ്ടത് സിനിമയുടെ സംവിധായകനും നിർമ്മാതാവുമാണ് എന്ന് സണ്ണിയുടെ മാനേജർ നേരത്തെ തന്നെ വ്യക്തമാ്കിയിരുന്നു.സൂം ടിവി-ക്ക് നൽകിയ അഭിമുഖത്തിലാണ് പുനീതിനോട് സണ്ണി ലിയോൺ മാപ്പു പറഞ്ഞത്.
ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് താൻ കരുതിയിരുന്നില്ലെന്നും സണ്ണി പറഞ്ഞു. ഫോൺവിളികൊണ്ട് പൊറുതിമുട്ടിയ പുനീത് പൊലീസിൽ പരാതി നൽകിയിരുന്നു. ബാങ്കിങ് ആവശ്യങ്ങൾക്കും മറ്റും രജിസ്റ്റർ ചെയ്തിരിക്കുന്നതും ഈ നമ്പർ ഒഴിവാക്കാനും നിവൃത്തിയില്ല.