ബോളിവുഡിലെ മേനി അഴകിന് പര്യായമായ താരസുന്ദരിയാണ് സണ്ണി ലിയോണ്‍. പോണ്‍ സിനികളിലൂടെയാണ് സണ്ണി ശ്രദ്ധേയയാത് എങ്കിലും പിന്നീട് താരം പോണ്‍ സിനിമകളില്‍ നിന്ന് പിന്മാറുകയായിരുന്നു. താന്‍ പോണ്‍ സിനിമകളില്‍ നിന്നും പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ സണ്ണി.
അര്‍ബാസ് ഖാന്‍ അവതാരകമായെത്തുന്ന ചാറ്റ് ഷോയായ പിഞഅചിലൂടെയാണ് താരം പിന്മാറ്റത്തിന്റെ കാരണം വ്യക്തമാക്കിയത്. എന്നാല്‍ ചോദ്യവും ഉത്തരം നര്‍മരൂപേണ ആയതിനാല്‍ പ്രേക്ഷകര്‍ക്കും താരത്തിന്റെ മറുപടി ചിരിപടര്‍ത്തി. .ഷോയില്‍ അര്‍ബാസ് അതിഥികളായെത്തുന്ന സെലിബ്രിറ്റികളെ ട്രോള്‍ ചെയ്യുന്നത് പതിവാണ്.
പോണ്‍ സിനിമകള്‍ ഒരിക്കല്‍ നിരോധിക്കുമെന്ന് സണ്ണി ലിയോണ്‍ കരുതിയിരുന്നോ? അതുകൊണ്ടാണോ അമേരിക്കയിലെ കരിയര്‍ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് ചേക്കേറിയത് എന്ന ചോദ്യത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയാണ് സണ്ണി നല്‍കിയിരിക്കുന്നത്.
'തീര്‍ച്ചയായും. ഞാനൊരു ദീര്‍ഘ വീക്ഷണമുള്ള ആളാണ്'. ഇതാണ് സണ്ണി നല്‍കുന്ന മറുപടി. മാത്രമല്ല പോണ്‍ സിനിമകളില്‍ അഭിനയിച്ചതില്‍ കുറ്റബോധം തോന്നുന്നില്ലെന്നും സണ്ണി പറയുന്നു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് നമ്മള്‍ ഓരോ തീരുമാനവും എടുക്കുന്നത്. പോണ്‍ സിനിമയില്‍ അഭിനയിക്കണമെന്ന തീരുമാനം ആ സാഹചര്യത്തില്‍ ശരിയായിരുന്നു.
പിന്നീട് എനിക്ക് അതില്‍ നിന്നും വിട്ടുമാറണം എന്ന് തോന്നി. ഞാന്‍ ആ തൊഴില്‍രംഗം ഉപേക്ഷിച്ചു. അതെല്ലാം ശരിയായ തീരുമാനമായിരുന്നു'. ടീസറില്‍ സണ്ണി വ്യക്തമാക്കുന്നത് ഇതാണ്.