കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പാണ് 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സുരേശന്റെയും സുമലത ടീച്ചറുടെയും ഒരു സേവ് ദി ഡേറ്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ഒരു ക്ഷണക്കത്താണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
രാജേഷ് മാധവന്‍ തന്നെ ഫെയ്സ്ബുക്കിലൂടെ ഈ ക്ഷണക്കത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. മെയ് 29 ന് രാവിലെ 9.30 യ്ക്ക് പയ്യനൂര്‍ കോളേജില്‍ വച്ചാണ് ഇവരുവരുടെയും വിവാഹം നടക്കുക എന്നാണ് കുറിപ്പില്‍ പറയുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനാണ് ഈ സേവ് ദി ഡേറ്റ് വീഡിയോയും ക്ഷണക്കത്തുമെന്നാണ് സൂചന.
രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ന്നാ താന്‍ കേസ് ക്കൊട്.ചിത്രത്തിലെ പ്രധാന കഥാപാത്രം കുഞ്ചാക്കോ ബോബനായിരുന്നെങ്കിലും മറ്റെല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായി നിന്നു. അതില്‍ തന്നെ സുമലത ടീച്ചറുടെയും സുരേശന്റെയും പ്രണയമാണ് പ്രേക്ഷകരെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ചത്.
കാസ്റ്റിങ്ങ് ഡയറക്ടറായ രാജേഷ് മാധവനും അധ്യാപികയും നര്‍ത്തകിയുമായ ചിത്ര നായരുമാണ് ഈ കഥാപാത്രങ്ങള്‍ മികവുറ്റതാകിയത്. ഇരുവരും ഒന്നിച്ചുള്ള ഒരു നൃത്ത വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. വളരെ വ്യത്യസ്തമായ വസ്ത്രങ്ങളണിഞ്ഞ് പാട്ടിനൊത്ത് നൃത്തം ചെയ്യുകയായിരുന്നു ഇരുവരും.
സേവ് ദി ഡേറ്റ് വീഡിയോ എന്ന തരത്തിലായിരുന്നു ഈ ദൃശ്യങ്ങള്‍. ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് അവസാനം മെയ് 29 എന്ന തീയതിയും കാണിക്കുന്നുണ്ട്. എന്താണ് ആ തീയതിയുടെ പ്രത്യേകത എന്നത് വ്യക്തമാക്കിയിരുന്നില്ല. രതീഷ് പൊതുവാള്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ ഒരു വിവാഹ കുറി പങ്കുവച്ചിരിക്കുകയാണ്. മെയ് 29 ന് രാവിലെ 9.30 യ്ക്ക് പയ്യനൂര്‍ കോളേജില്‍ വച്ചാണ് ഇവരുവരുടെയും വിവാഹം നടക്കുക എന്നാണ് കുറിപ്പില്‍ പറയുന്നത്.