2020 മുതല്‍ മഞ്ജു പിള്ളയുമായി വേര്‍പിരിഞ്ഞാണ് താമസം; കഴിഞ്ഞ മാസം ഞങ്ങള്‍ ഡിവോഴ്‌സ് ആയി; എമ്പുരാന്റെ ഷൂട്ടിങ് നടക്കുന്നു; മരിക്കും മുന്നേ ഒരു ഇംഗ്ലീഷ് സിനിമ ചെയ്യും; സുജിത്ത് വാസുദേവന്‍ മനസ് തുറക്കുമ്പോള്‍

Malayalilife
2020 മുതല്‍ മഞ്ജു പിള്ളയുമായി വേര്‍പിരിഞ്ഞാണ് താമസം; കഴിഞ്ഞ മാസം ഞങ്ങള്‍ ഡിവോഴ്‌സ് ആയി; എമ്പുരാന്റെ ഷൂട്ടിങ് നടക്കുന്നു;  മരിക്കും മുന്നേ ഒരു ഇംഗ്ലീഷ് സിനിമ ചെയ്യും; സുജിത്ത് വാസുദേവന്‍ മനസ് തുറക്കുമ്പോള്‍

ലയാള സിനിമയിലെ അറിയപ്പെടുന്ന ഛായാഗ്രാഹകനും സംവിധായകനുമാണ്  സുജിത്ത് വാസുദേവന്‍.  ദൃശ്യം, സെവെന്‍ത്ത് ഡേ, മെമ്മറീസ്, അയാള്‍, അനാര്‍ക്കലി ,ലൂസിഫര്‍. എന്നീ ചിത്രങ്ങളില്‍ മലയാളത്തില്‍ ഛായാഗ്രാഹകാനായി പ്രവര്‍ത്തിക്കുന്ന സുജിത്ത് ഇപ്പോള്‍ എമ്പുരാന്റെ ഷൂട്ടിങിലാണ്..2016ല്‍ പൃഥ്വിരാജ്, വേദിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജെയിംസ് ആന്‍ഡ് ആലീസ് എന്ന ചിത്രത്തിലൂടെ സംവിധായകനായും മാറിയ താരംഇപ്പോള്‍ തന്റെ വിശേഷങ്ങള്‍പങ്ക് വച്ചിരിക്കുകയാണ്. തന്റെ കരിയറിനെക്കുറിച്ചും ഷൂട്ടിങ് അനുഭവങ്ങളും പങ്ക് വച്ച താരം നടി മഞ്ജു പിള്ളയുമായുള്ള വേര്‍പിരിയലിനെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് മഞ്ജുവിന്റെ വീട് പാല് കാച്ചല്‍ ചടങ്ങില്‍ സുജിത്ത് അഭാവം വന്നപ്പോളും തിരിച്ച് സുജിത്ത് നടത്തിയ ഫ്‌ളാറ്റിന്റെ പാലാ കാച്ചല്‍ ചടങ്ങില്‍ മഞ്ജു എത്താത്തതും ഇരുവരുടെയും വേര്‍പിരിയല്‍ ചര്‍ച്ചയാക്കിയിരുന്നു. ഇപ്പോള്‍ സുജിത്ത് തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുകാണ്. മഞ്ജുവിന്റെ ഹോം, ഫാമിലി എന്നീ സിനിമകളിലെ കഥാപാത്രം ശ്രദ്ധ നേടിയതിനെക്കുറിച്ചും മഞ്ജുവിന്റെ വളര്‍ച്ചയെക്കുറിച്ചുമുള്ള ചോദ്യത്തിനിടയിലാണ് തങ്ങള്‍ ഡിവോഴ്‌സായെന്നും എന്നാലിപ്പോളും സുഹൃത്തുക്കളായി തുടരുന്നുവെന്നും വ്യക്തമാക്കിയത്.

2020 മുതല്‍ മഞ്ജുവുമായി വേര്‍പിരിഞ്ഞാണ് താമസമെന്നും കഴിഞ്ഞ മാസം ഞങ്ങള്‍ ഡിവോഴ്‌സ് ആയെ്ന്നുമാണ് സുജിത്ത് പറഞ്ഞത്. കൂടാതെ എമ്പുരാന്റെ ഷൂട്ടിങ് നടക്കുകയാണെന്നും അതില്‍ കൂടുതല്‍ തനിക്ക് പറയാന്‍ കഴിയില്ലെന്നും സുജിത് വ്യക്തമാക്കി. യുഎസിലും യുകെയിലും ഷൂട്ട് കഴിഞ്ഞെന്നും തനിക്ക മരിക്കും മുന്നേ ഇംഗ്ലീഷ് സിനിമ ചെയ്യുമെന്നും എമ്പുരാന്‍ ഷൂട്ടിങ് യുഎസില്‍ നടക്കുമ്പോള്‍ എങ്ങനെ അതിലേക്ക് എത്താന്‍ സാധിക്കുമെന്നുമെന്ന് പൃഥിരാജുമായി ഞാന്‍ സംസാരിച്ചെന്നും സുജിത്ത് പറയുന്നു.

സ്വിമിങ് പൂളില്‍ നെഞ്ചോളമുള്ള വെള്ളത്തില്‍ മാത്രമ ഇറങ്ങിയിട്ടുള്ള താന്‍ 
അനാര്‍ക്കലി എന്ന സിനിമയില്‍ കടലിന്റെ അടിയിലെ അണ്ടര്‍ വാട്ടര്‍ ഷൂട്ട് ചെയ്‌തെന്നും പങ്ക് വച്ചു. വെള്ളത്തിനെ പേടിയാണെങ്കിലും അത് വേറെ ഒരാള്‍ ചെയ്താല്‍ എനിക്ക് സംതൃപ്തി തോന്നാത്തതിനാല്‍ ഞാന്‍ അതിന് വേണ്ടി പ്രത്യേകം ട്രെയിനിങ് എടുക്കുകയായിരുന്നുവെന്നും പങ്ക് വച്ചു.

sujith vasudevan about family and shooting experiance

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES