മിനിസ്‌ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനെയാണ് താരം വിവാഹം ചെയ്തത്. ഈ മാസം എട്ടിന് വിവാഹിതരായ ഇരുവരും ഇപ്പോള്‍ ഹണിമൂണ്‍ യാത്രയിലാണ്. '
നിങ്ങള്‍ കമന്റൊക്കെ ഇട്ടിരിക്ക്, ഞങ്ങള്‍ ഹണിമൂണിന് പോയിട്ടുവരാം' എന്ന് പറഞ്ഞ് ആണ് എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ ശ്രീവിദ്യയും രാഹുലും പങ്കുവച്ചത്. മലേഷ്യയിലെ ലങ്കാവിയില്‍ ആണ് ഇരുവരും പോയിരിക്കുന്നത്. അവിടെനിന്നുളള ഏറ്റവും പുതിയ ചിത്രങ്ങളും ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
എന്നാല്‍ അവനെ നീ പറഞ്ഞു മനസിലാക്ക്, ഞാന്‍ വക്കീലുമായി വരാം... രണ്ടാളും പോയാല്‍ നല്ല ചിലവ് അല്ലെ ഒറ്റക്ക് പോയാല്‍ പോരെ? അടുത്ത വെടികെട്ട് ഫോട്ടോയുമായിട്ട് വരൂ... എന്നിങ്ങനെ കമന്റുകള്‍ നീളുകയാണ്. ചിലര്‍ ദമ്പതിമാരുടെ യാത്രയ്ക്ക് ആശംസകള്‍ അറിയിച്ചും എത്തിയിരുന്നു. രണ്ടാള്‍ക്കും അടിപൊളിയായൊരു ഹണിമൂണ്‍ ആയിരിക്കട്ടെ... തിരികെ വന്നിട്ട് വേഗം സിനിമയുടെ ഷൂട്ടിങ് ഒക്കെ തുടങ്ങാന്‍ ഉള്ളതാണ്. അവിടെ തന്നെ അങ്ങ് നിന്ന് കളയല്ലേ എന്നൊക്കെയുള്ള മുന്‍കരുതലുകളും ആരാധകര്‍ മുന്നോട്ട് വെക്കുന്നുണ്ട്.