Latest News

ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയില്‍ അണിഞ്ഞൊരുങ്ങി ശ്രീവിദ്യ മുല്ലച്ചേരി; പേസ്റ്റല്‍ പിങ്ക് നിറത്തിലുള്ള കുര്‍ത്തയില്‍ രാഹുലും; ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷം താരങ്ങള്‍ വിവാഹ ജീവിതത്തിലേക്ക്; ആശംസകളുമായെത്തി സുരേഷ് ഗോപിയടക്കം നിരവധി താരങ്ങള്‍

Malayalilife
 ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയില്‍ അണിഞ്ഞൊരുങ്ങി ശ്രീവിദ്യ മുല്ലച്ചേരി; പേസ്റ്റല്‍ പിങ്ക് നിറത്തിലുള്ള കുര്‍ത്തയില്‍ രാഹുലും; ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷം താരങ്ങള്‍ വിവാഹ ജീവിതത്തിലേക്ക്; ആശംസകളുമായെത്തി സുരേഷ് ഗോപിയടക്കം നിരവധി താരങ്ങള്‍

റു വര്‍ഷത്തെ പ്രണയത്തിന് ശേഷം നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹജീവിതത്തിലേക്ക് കടന്നിരി്ക്കുകയാണ്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ കൊച്ചിയിലായിരുന്നു വിവാഹം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

വിവാഹത്തിന് മുന്നോടിയായി സോഷ്യല്‍ മീഡിയയില്‍ ഇരുവരും പങ്കുവെച്ച സേവ് ദ ഡേറ്റ് വീഡിയോയും ചിത്രങ്ങളും എല്ലാം ശ്രദ്ധ നേടിയിരുന്നു. നേടിയിരുന്നു. ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയായിരുന്നു ശ്രീവിദ്യയുടെ വിവാഹവസ്ത്രം. നിറയെ ഗോള്‍ഡന്‍ സീക്വിന്‍ വര്‍ക്കുകള്‍ ചെയ്ത ബ്ലൗസാണ് ഇതിനൊപ്പം പെയര്‍ ചെയ്തത്. നിറയെ സ്വര്‍ണാഭരണങ്ങളും അണിഞ്ഞു. 

പേസ്റ്റല്‍ പിങ്ക് നിറത്തിലുള്ള കുര്‍ത്തയും മുണ്ടുമായിരുന്നു രാഹുലിന്റെ ഔട്ട്ഫിറ്റ്. കഴിഞ്ഞ ദിവസം ശ്രീവിദ്യയ്‌ക്കൊപ്പം എടുത്ത ആറു വര്‍ഷം മുമ്പുള്ള ഒരു സെല്‍ഫി രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. 'അങ്ങനെ ആറു വര്‍ഷത്തെ പ്രണയത്തിനും തമാശയ്ക്കും ഓര്‍മകള്‍ക്കും ശേഷം ദേ ഈ പെണ്ണിനെ ഞാന്‍ എന്റെ പെണ്ണുമ്പിള്ള ആകാന്‍ പോകുകയാണ്. അപ്പോള്‍ ഞാന്‍ പോയി ഒന്ന് കല്ല്യാണം കഴിച്ചിട്ട് വരാം.' എന്നാണ് ഈ ചിത്രത്തിനൊപ്പം രാഹുല്‍ കുറിച്ചത്. 

നേരത്തെ ഹല്‍ദി, സംഗീത് ആഘോഷങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ശ്രീവിദ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. പച്ച നിറത്തിലുള്ള സ്‌കര്‍ട്ടും ചോളിയുമായിരുന്നു ഹല്‍ദി ചടങ്ങില്‍ ശ്രീവിദ്യയുടെ ഔട്ട്ഫിറ്റ്. പച്ചയും പിങ്കും നിറത്തിലുള്ള ഓവര്‍കോട്ടിനൊപ്പം ഓഫ് വൈറ്റ് നിറത്തിലുള്ള കുര്‍ത്തയും പൈജാമയുമായിരുന്നു രാഹുല്‍ ധരിച്ചത്. 

കാസര്‍കോട് സ്വദേസിയായ ശ്രീവിദ്യ ക്യാമ്പസ് ഡയറി, കുട്ടനാട് ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയ ചിത്രങ്ങളിലാണ് അഭിനയിച്ചത്. മിനി സ്‌ക്രീനില്‍ അവതാരകയായും റിയാലിറ്റി ഷോകളിലൂടേയും തിളങ്ങി. തിരുവനന്തപുരം സ്വദേശിയായ രാഹുല്‍ ജീം ബൂ ബാ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറിയത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Krishnapriya P V (@drapewithkp)

srividya mullachery gets married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക