ജീവിതത്തിലേക്കുള്ള തന്റെ രണ്ടാംവരവിനേക്കുറിച്ച് മനസ് തുറന്ന് നടന്‍ ശ്രീനിവാസന്‍. മരണം കഴിഞ്ഞിട്ടാണ് താന്‍ തിരിച്ചു വന്നതെന്നും, ജീവന്‍ തിരിച്ചു കൊണ്ടു വന്നത് സംവിധായകന്‍ വി.എം വിനുവാണെന്നും നടന്‍ ശ്രീനിവാസന്‍ ്പ്രതികരിക്കുന്നു. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്‍ മനസു തുറന്നത്. 'വിനുവാണ് എന്റെ ജീവന്‍ തിരികെ കൊണ്ടുവന്നത്. അതുകൊണ്ട് ഇനി അങ്ങോട്ടുള്ള എന്റെ ജീവിതച്ചെലവെല്ലാം വിനു തന്നെ നോക്കണം. സ്വതസിദ്ധമായ പുഞ്ചിരിയോടെ താരം കൂട്ടിച്ചേര്‍ത്തു. എനിക്കു പേടിയേ തോന്നിയില്ല. ഇത്രയേയുള്ളൂ മരണം എന്നാണ് തോന്നിയത്.
ശരിക്കും മരണം കഴിഞ്ഞാണ് ഞാന്‍ വന്നത്'- ശ്രീനിവാസന്‍ പറഞ്ഞു.വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കള്ളവോട്ട് സംസ്ഥാനത്ത് നിലവിലുണ്ടെന്ന് താരം കൂട്ടിച്ചേര്‍ത്തു. മുപ്പത് കൊല്ലം മുമ്പുതന്നെ കള്ളവോട്ടനുഭവം തനിക്ക് നേരിടേണ്ടി വന്നതാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ചെന്നൈയില്‍ നിന്നെത്തിയപ്പോള്‍ തന്റെ വോട്ട് മറ്റാരോ ചെയ്തുകഴിഞ്ഞിരുന്നുവെന്ന്ശ്രീനിവാസന്‍ വ്യക്തമാക്കി.
സ്വാധീനമുള്ള മേഖലകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ടെന്ന് പറഞ്ഞ ശ്രീനിവാസന്‍ ചാലക്കുടിയില്‍ ഇന്നസെന്റിനാണ് വിജയസാധ്യതയെന്നും, തൃശൂരില്‍ സുരേഷ് ഗോപി വോട്ട് പിടിക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു.അതേസമയം, ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തുന്ന കുട്ടിമാമ ഉടന്‍ റിലീസിനെത്തും. മകന്‍ ധ്യാന്‍ ശ്രീനിവാസാണ് ചിത്രത്തിലെ നായകന്‍. വി.എം വിനു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുര്‍ഗാ കൃഷ്ണയാണ് നായിക.