ക്രീം നിറത്തിലുള്ള ലഹങ്കയും ഗോള്‍ഡന്‍ ത്രെഡ് വര്‍ക്കുള്ള ചുവന്ന നിറത്തിലുള്ള ദുപ്പട്ടും ധരിച്ച് ഒരു മുഗള്‍ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി ശ്രീലക്ഷ്മി; ആശംസ അറിയിച്ച് ബിഗ് ബോസ് താരങ്ങള്‍; ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹചിത്രങ്ങള്‍ കാണാം

Malayalilife
topbanner
 ക്രീം നിറത്തിലുള്ള ലഹങ്കയും ഗോള്‍ഡന്‍ ത്രെഡ് വര്‍ക്കുള്ള ചുവന്ന നിറത്തിലുള്ള ദുപ്പട്ടും ധരിച്ച് ഒരു മുഗള്‍ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി ശ്രീലക്ഷ്മി;  ആശംസ അറിയിച്ച് ബിഗ് ബോസ് താരങ്ങള്‍; ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹചിത്രങ്ങള്‍ കാണാം

ടന്‍ ജഗതി ശ്രീകുമാറിന്റെ മകളും നടിയും അവതാരകയുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ ഇന്നലെ വിവാഹിതയായി. ദുബൈയില്‍ സ്ഥിരതാമസമാക്കിയ കൊമേഴ്സ്യല്‍ പൈലറ്റ് ജിജിന്‍ ജഹാംഗീര്‍ ആണ് വരന്‍.  ലുലു ബോല്‍ഗാട്ടി സെന്ററില്‍ വച്ചായിരുന്നുവിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു.

അഞ്ച് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. ബോളിവുഡ് സുന്ദരികളെപ്പോലെ ഉത്തരേന്ത്യന്‍ രീതിയിലുള്ള വേഷമണിഞ്ഞാണ് ശ്രീലക്ഷ്മി എത്തിയത്. മുസ്ലീം ആചാരപ്രകാരം നടന്ന വിവാഹത്തിന് ഒരു മുഗള്‍ വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയാണ് ശ്രീലക്ഷ്മി എത്തിയത്..വരന്‍ ജഹാംഗീറാകട്ടെ മെറൂണ്‍ നിറണത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു വേഷം.

ഗോള്‍ഡന്‍ മോട്ടിഫുകള്‍ ഉള്ള ക്രീം നിറത്തിലുള്ള ലഹങ്കയും ഗോള്‍ഡന്‍ ത്രെഡ് വര്‍ക്കുള്ള ചുവന്ന നിറത്തിലുള്ള ദുപ്പട്ടയുമാണ് ശ്രീലക്ഷ്മി അണിഞ്ഞത്. ഇതിനൊപ്പം ബോളിവുഡ് സ്റ്റൈലിലുള്ള ആഭരണങ്ങളാണ് ൃ തിരഞ്ഞെടുത്തത്....കല്ലുകള്‍ പതിപ്പിച്ച വലിയ ചോക്കറും നെറ്റിച്ചുട്ടിയും നോര്‍ത്തിന്ത്യന്‍ വധുക്കള്‍ അണിയുന്ന ചൂഡയും ശ്രീലക്ഷ്മിയെ സുന്ദരിയാക്കി.  

അടുത്തിടെ വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ശ്രീലക്ഷ്മി വെളിപ്പെടുത്തിയത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ഒരു അംഗമായിരുന്നു ശ്രീലക്ഷ്മി. കൂടാതെ അവതാരകയെന്ന നിലയിലും ശ്രീലക്ഷ്മി ശ്രദ്ധേയയാണ്.ബിഗ് ബോസില്‍ ശ്രീലക്ഷ്മിയുടെ ഒപ്പമുണ്ടായിരുന്ന രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുശീലന്‍, സാബുമോന്‍, ദിയ സന എന്നിവര്‍ വിവാഹത്തിന് എത്തിയിരുന്നു.
ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ എല്‍ദോസ് കുന്നപ്പിള്ളി, ടി ജെ വിനോദ്, ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുത്തു. 

ഇപ്പോള്‍ ദുബായില്‍ സ്ഥിരതാമസമാക്കിയ ജിജിന്‍ കൊല്ലം സ്വദേശിയാണ്. ശ്രീലക്ഷ്മിയുടെ എറണാകുളത്തെ കോളെജ് പഠനകാലത്ത് അയല്‍വാസികളായിരുന്നു ജിജിന്റെ കുടുംബം. ആ ഘട്ടത്തിലാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാവുന്നതും. 

sreelekshmi sreekumar wedding

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES