സംവിധായകന്‍ ശ്രീകുമാര്‍ മോനോന് എയര്‍പോര്‍ട്ടിലെ എസ്‌കലേറ്ററില്‍ നിന്ന് വീണ് പരിക്ക്; താടിയെല്ലിന് ഗുരുതര പരുക്കേറ്റ താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി; ഒടിയന്‍ റിലീസിങ് പ്രതിസന്ധിയിലെന്ന് സൂചന

Malayalilife
സംവിധായകന്‍ ശ്രീകുമാര്‍ മോനോന് എയര്‍പോര്‍ട്ടിലെ എസ്‌കലേറ്ററില്‍ നിന്ന് വീണ് പരിക്ക്; താടിയെല്ലിന് ഗുരുതര പരുക്കേറ്റ താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി; ഒടിയന്‍ റിലീസിങ് പ്രതിസന്ധിയിലെന്ന് സൂചന

പ്രമുഖ പരസ്യചിത്ര സംവിധായകനും  മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ സംവിധായകനുമായ വി. എ ശ്രീകുമാര്‍ മേനോന് എസ്‌കലേറ്ററില്‍ നിന്നും വീണു ഗുരുതര പരുക്ക്. മുബൈയില്‍ നിന്നും കൊച്ചിയിലേയ്ക്കുളള യാത്രയ്ക്കിടെ മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് ഇക്കഴിഞ്ഞ 17 ന് രാത്രിയോടെയാണ് അപകടമുണ്ടായത്.


എസ്‌കലേറ്ററില്‍ നിന്നു വഴുതി വീഴുകയായിരുന്നു. മുഖം ഇടിച്ചു വീണതിനാല്‍ താടിയെല്ലിന് മള്‍ട്ടിപ്പിള്‍ ഫ്രാക്ച്ചറുകള്‍ ഉണ്ട്. തുടര്‍ന്ന് ബാംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അര്‍ദ്ധരാത്രിയോടെ എത്തിച്ച അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മള്‍ട്ടിപ്പിള്‍ ഫ്രാക്ചറുകള്‍ സംഭവിച്ചതിനാല്‍ നാളെ ഇംപ്ലാന്റ് ശസ്ത്രക്രിയക്കും അദ്ദേഹത്തെ വിധേയനാക്കുമെന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

പ്രാഥമിക ശസ്ത്രക്രിയയ്ക്കു ശേഷം കൊച്ചിയിലെത്തിയ ശ്രീകുമാര്‍ മേനോന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കായെത്തിയെങ്കിലും അണിയറപ്രവര്‍ത്തകര്‍ പിന്‍തിരിപ്പിക്കുകയായിരുന്നു. എങ്കിലും അദ്ദഹം തിങ്കളാഴ്ച ജോലികള്‍ക്കായി തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

ഒടിയന്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ണ്ണമായും ശ്രീകുമാര്‍ മേനോന്റെ മേല്‍നോട്ടത്തിലാണ് ചെന്നെയിവും മുംബൈയിലുമായി പുരോഗമിച്ചിരുന്നത്. ഇതിനോടൊപ്പം പോസ്റ്റര്‍ ഡിസൈന്‍ മുതലുളള സിനിമയുടെ പ്രമോഷന്റെ ഭാഗമായുളള ജോലികളും ശ്രീകുമാര്‍ മേനോന്റെ മേല്‍നോട്ടത്തിലായിരുന്നു. സിനിമയുടെ അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാകാനിരിക്കെ സംവിധായകന് സംഭവിച്ച അപകടത്തില്‍ ഒടിയന്‍ സിനിമാ അണിയറപ്രവര്‍ത്തരും ആശങ്കയിലായി.

ശസ്ത്രക്രിയക്കുശേഷം രണ്ടാഴ്ചയിലേറെ വിശ്രമം ആവശ്യമായതിനാല്‍ സിനിമയുടെ അവസാനഘട്ട പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ ആഴ്ച സെന്‍സറിന് സമര്‍പ്പിക്കാനിരിക്കെയാണ് സംവിധായനു അപകടം സംഭവിച്ചതും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിക്കുന്ന ഒടിയന്‍ ഡിസംബര്‍ 14 നാണ് ലോകമെമ്ബാടുമുളള തിയറ്ററുകളിലെത്തുക.

sreekumar menon accident at mumbai airport

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES